പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടത് സര്‍വീസ് അധ്യാപക സംഘടനകളും ബിജെപി അനുകൂല സംഘടനകളും പ്രഖ്യാപിച്ച പണിമുടക്ക് ശക്തം. അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസി, ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോ നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലുംസര്ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പിന്മാറിയിരുന്നു.
പണിമുടക്കിനെതിരെ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ ശമ്പളം സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് പിടിച്ചുവയ്ക്കും.അതേസമയം, പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മതിയായ സംരക്ഷണം നല്‍കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അറിയിച്ചു. സമരം ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിക്കുന്നില്ലെന്നും എന്നാല്‍, സമാധാനപരമായി ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ജീവനക്കാരനോ അടുത്ത ബന്ധുക്കള്‍ക്കോ അസുഖമോ, പ്രസവ ചികിത്സാര്‍ഥമോ അല്ലാതെയുള്ള ലീവ് ഇന്ന് അനുവദിക്കില്ല. മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവ് എടുക്കുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പണിമുടക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഏതാനും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മാത്രമാണു നടത്തുന്നത്. പ്രതിപക്ഷ സംഘടനകളിലെ അംഗങ്ങള്‍ ആരും ജോലിക്കെത്തിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും സമരം സാരമായി ബാധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല