1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2012

കോണ്‍ഗ്രസ്‌ നേതാവ്‌ വര്‍ക്കല കഹാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി. തന്റെ നാമനിര്‍ദേശപത്രിക തളളിയ നടപടി ചോദ്യം ചെയ്ത്‌ ബി.എസ്.പി പ്രതിനിധി പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.
സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ്‌ പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരി നിരസിച്ചത്‌. എന്നാല്‍ ഇത്‌ നിയമവിരുദ്ധമാണെന്ന്‌ കാട്ടിയാണ്‌ പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്‌. അതേസമയം ഉത്തരവ്‌ സ്റ്റേ ചെയ്യണമെന്നും തനിക്ക്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ വര്‍ക്കല കഹാര്‍ കോടതിയില്‍ അപേക്ഷ നല്‍കി.

ഹര്‍ജിക്കെതിരേ നേരത്തെ സുപ്രീംകോടതിയില്‍ കഹാര്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി ഇത്‌ തള്ളിയിരുന്നു. ജസ്റ്റീസ്‌ സതീശ്‌ ചന്ദ്രയാണ്‌ കേസ്‌ പരിഗണിച്ചത്‌. 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ കഹാര്‍ വിജയിച്ചിരുന്നത്‌.കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വര്‍ക്കല കഹാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.