1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

നഗരത്തിലെ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജയിലില്‍നിന്ന്‌ വിഭവ സമൃദ്ധമായ ഓണസദ്യ. ഇല ഉള്‍പ്പടെ ജയിലില്‍ നിന്നുതന്നെ വെറും 30 രൂപയ്ക്കു കിട്ടും. ഒഴിക്കാന്‍ പരിപ്പും സാമ്പാറും ഉള്‍പ്പടെ പപ്പടം, അട പ്രഥമന്‍, ചമ്പാവരി ചോറ്‌, മോര്‌ തുടങ്ങിയവയെല്ലാം പായ്‌ക്കറ്റിലാക്കി ഉപ്പേരിയും ഉള്‍പ്പെടെ ആശുപത്രികളില്‍ കൊണ്ടുചെന്ന്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കും.

സാധാരണഗതിയില്‍ പുറത്ത്‌ 200 രൂപ വരെ ഈടാക്കുന്ന സദ്യയാണ്‌ വെറും നാലിലൊന്ന്‌ തുകയ്‌ക്ക് ജയിലില്‍നിന്ന്‌ നല്‍കുന്നത്‌. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഒപ്പുവച്ചു.

ജയിലില്‍തന്നെ കൃഷിചെയ്‌ത വാഴയില്‍നിന്നാണ്‌ ഇല വെട്ടിയെടുക്കുന്നത്‌. ഒന്‍പതിനായിരം വാഴകളാണ്‌ ജയില്‍ വളപ്പില്‍ നട്ടിട്ടുളളത്‌. പച്ചക്കറി നെട്ടുകാല്‍ത്തേരിയിലും പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമായി തടവുകാര്‍ തന്നെ കൃഷി ചെയ്‌ത് എടുത്തതാണ്‌.

തിരുവോണ നാളില്‍ ഹോട്ടലുകള്‍ മിക്കവാറും അടഞ്ഞു കിടക്കും. രോഗികളും കൂട്ടിരിപ്പുകാരും ഇതിനാല്‍ വളരെയധികം കഷ്‌ടപ്പെടുന്നുണ്ട്‌ ഇതിന് പരിഹാരമായി ജയില്‍ തടവുകാരുടെ സഹായത്തോടെ സമൃദ്ധമായി ഓണം ഉണ്ണാം. മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ഓണസദ്യ എത്തിക്കാന്‍ പ്രത്യേക വാഹനം തന്നെ ജയില്‍വകുപ്പ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.