തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചതിന്റെയും ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡ് ഉള്ള മന്ത്രി കെ.എം.മാണി മറ്റൊരു റെക്കോഡ് കുറിക്കാന്‍ യു.കെയിലെയ്ക്ക്. താന്‍ തന്നെ രൂപം നല്കിയ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുന്നതിനായി മന്ത്രി മാണി സാര്‍ ബ്രിട്ടീഷ് പാര്ലമെന്റില്എത്തുന്നു. സെപ്റ്റംബര്‍ ആറിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളിലാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി അദ്ദേഹം തന്നെ അവതരിപ്പിച്ച അധ്വാനവര്‍ഗ സിദ്ധാനം അവതരിപ്പിക്കുക.
തിരഞ്ഞെടുക്കപ്പെട്ട സദസിനു മുന്നില്‍ അധ്വാന വര്‍ഗ സിദ്ധാന്തം അവതരിപ്പിക്കാനും അതു ചര്‍ച്ച ചെയ്യപ്പെടുന്നതിനും മുന്‍കൈയെടുത്തത് ബ്രിട്ടീഷ് പാര്‍ലമെന്റിലെ മലയാളികളുടെ സ്വന്തം പ്രതിനിധിയെന്ന് അറിയപ്പെടുന്ന സൗത്താള്‍ എംപിയും ഇന്തോ- ബ്രിട്ടീഷ് ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍മാനുമായ വീരേന്ദ്ര ശര്‍മയാണ്. അദ്ദേഹം തന്നെയാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്.
എംപിമാര്‍, പ്രഭുക്കന്മാര്, മന്ത്രിമാര്‍, മാധ്യമങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിഷയത്തെക്കുറിച്ച് സജീവമായ ചര്‍ച്ചയും അരങ്ങേറും.കൂടുതല്‍ വിവരങ്ങള്‍ക്ക് 07737171244, 07956675186


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല