
ഈസ്റ്റ് ആംഗിയായിലെ സിറോ മലബാര്‍ ചാപ്ളെയിനും സിറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിന്‍െറ ആരംഭകനും സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാളകുന്നേല്‍ വീണ്ടും മാരത്തണില്‍ പങ്കെടുക്കുന്നു. മലയാളികള്‍ക്കും വൈദീകര്‍ക്കും അഭിമാനമായി മാരത്തോണില്‍ വീണ്ടും മാറ്റുരക്കുമ്പോള്‍ ഇത്തവണ ലക്ഷ്യം ഇടുന്നത് തന്‍െറ തന്നെ പള്ളിയുടെ അറ്റകുറ്റ പണിക്കുള്ള ധന സമാഹരണമാണ്.
ഇന്ത്യയില്‍ കാത്തലിക്ക് ചാരിറ്റി സംഘടനയായ കാരിത്താസിന്െറ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്ന കത്തോലിക്കാ കാരുണ്യ സംഘടനയായ CAFOD ജഴ്സിയണിഞ്ഞു കഴിഞ്ഞ വര്‍ഷം ഓടിയ ന്യൂ ക്ലാസ്സില്‍ ‘ ബൂപാ ഗ്രേറ്റ് നോര്‍ത്ത് റണ്‍ എന്ന ഹാഫ് എ മാരത്തണിലാണ് പങ്കെടുക്കുന്നത്. യുകെയിലെ പ്രമുഖ ജീവകാരുണ്യ മാരത്തണ്‍ ഓട്ടങ്ങളില്‍ രണ്ടാമത്തെ പ്രധാന ഓട്ടം ആണിത്. കഴിഞ്ഞ വര്‍ഷം CAFOD നു വേണ്ടി രണ്ടായിരത്തിലേറെ പൌണ്ട് സമാഹരിക്കുവാന്‍ കഴിഞ്ഞിരുന്നു.
ഇത്തവണ രണ്ടു മണിക്കൂറിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയത്തില്‍ ഇടവകാംഗങ്ങളോടൊപ്പം തീവ്ര പരിശീലന ത്തിലാണ് ഫാ. മാത്യു.സെപ്റ്റംബര്‍ 16നു ന്യൂ കാസിലില്‍ രാവിലെ 10.40 നു ടൌണ്‍ സെന്ററില്‍ നിന്നുമാണ് മാരത്തണ്‍ ആരംഭിക്കുന്നത്.
ഫാ.മാത്യുവിനെ സ്പോണ്സര് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന അക്കൌണ്ടില്‍ പള്ളി നവീകരണ ഫണ്ടിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.
Bank: Lloyds TSB, King’s street, Thetford
Account Name: Thetford Catholic Church
Account Number: 00133886 , Sort Code : 30 98 58
(Please give GNR as reference ).
വിലാസം
Fr. Mathew George , St. Mary’s Church . Thetford . IP24 3AU
Tel.01842752266 ; www.stmarysthetford.org.uk










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല