കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ “പ്രവാസി അവാര്‍ഡുകള്‍ ” പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് , സമൂഹത്തിനു മാത്രകയും പ്രവാസി മലയാളികള്‍ക്ക് അഭിമാനവുമായി നില്‍ക്കുന്ന പ്രവാസി മലയാളിക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് KCA SWANSEA യുടെ അവാര്‍ഡ് കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചത്.
പ്രവാസി മലയാളിയും , പ്രശസ്ത ബിസിനസ് സംരംഭകനും , നോര്‍ക്ക ഡയറക്റ്ററും ആയ മിസ്റ്റര്‍. . ഇസ്മയേല്‍ റാവുതര്‍ K A ആണ് ഈ വര്‍ഷത്തെ കെ. സി. എ സ്വാന്സിയുടെ KARMASREE പ്രവാസി അവാര്‍ഡിന് അര്‍ഹാനായിരിക്കുന്നത്
ഓഗസ്റ്റ് മാസം – 29 ന് സ്വാന്‍സിയില്‍ വച്ച് കേരള നിയമസഭയിലെ മെമ്പറും മുന്‍മന്ത്രിയും ആയ ബഹു. T. U Kuruvilla MLA ഉല്‍ഖാടനം നിര്‍വഹിക്കുന്ന വര്‍ണ്ണ ശബളമായ ഓണാഘോഷ പരിപാടിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

അവാര്‍ഡിന് വേണ്ടി കമ്മിറ്റി പരിഗണിച്ച വ്യക്തിത്വങ്ങള്‍ നിരവധിയായിരുന്നു. കര്‍മ്മ മണ്ഡലങ്ങളിലെ ഉജ്ജല വിജയത്തോടൊപ്പം സാമൂഹ്യ മേഖലയിലും , ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന താല്പര്യവുമാണ് മിസ്റ്റര്‍. . ഇസ്മയേല്‍ റാവുതറിനെ KCA SWANSEA യുടെ പ്രഥമ അവാര്‍ഡിന് അര്‍ഹനാക്കിയത് .
അവാര്‍ഡ് ലഭിച്ച മിസ്റ്റര്‍. ഇസ്മയില്‍ റാവുതര്‍ മിഡിലീസ്ടിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ FINE FAIR ഗ്രൂപ്പിന്റെ സ്ഥാപകന്‍ ആണ്. കമ്പനിയുടെ ചെയര്‍മാനും , മാനേജിംഗ് ഡയരക്ടരും ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം NORKA യുടെ ഡയരെക്ടരും അനേകം സാമൂഹ്യ സംഘടനകളുടെ രക്ഷധികാരിയുമാണ്.
കേരള സര്‍വകലാശാലയില്‍ നിന്നും എന്ജിനീയരിങ്ങില്‍ ബിരുദം എടുത്ത ഇസ്മയില്‍ കൊഴികോട് സര്‍വകലാശാലയില്‍ നിന്ന് എം. ബി . എ യും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഹമ്മദാബാദില്‍ നിന്ന് റീട്ടൈല്‍ മാനെജുമെന്റില്‍ ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്. കേരള ഗവര്‍ണ്മെന്റിന്റെ നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ആയി സേവനം അനുഷ്ടിക്കുന്ന അദേഹത്തെ ഇന്ത്യ ഗവണ്മെന്റ് ഭക്ഷ്യ സിവില്‍ സപ്ലിസ് സംസ്ഥാന ഉപദേശക സമിതി അംഗമായി ഈയിടെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്ബിട്രറേന്‍ ആന്‍ഡ് മീടിയെഷന്സിന്റെ കമ്മ്യൂണിറ്റി മീഡിയേഷന്‍ സര്‍വീസ് ഡയറക്ടര്‍ കൂടിയാണ് കെ. സി. എ യുടെ അവാര്‍ഡ് നേടിയ ഇസ്മയില്‍ റാവുത്തര്‍ .
ഗള്‍ഫിലും ഇന്ത്യയിലുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്ന FINE FAIR ഗ്രൂപ്പ് വസ്ത്ര വാണിജ്യം , ട്രാവല്‍ & ടൂറിസം , റിയല്‍ എസ്റ്റേറ്റ് , പ്ലാന്റെഷന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. $200 മില്യണ്‍ ആനുവല്‍ ടേണ്‍ ഓവര്‍ ഉള്ള ഈ കമ്പനി അതിവേഗം മുന്നേറുന്ന ബിസിനസ് സംരഭങ്ങളുടെ മുന്‍ നിരയില്‍ ആണ്.
1998 ല്‍ തുടക്കം കുറിച്ച തന്റെ സംരഭത്തെ വളരെ ചുരുങ്ങിയ കാലം കൊണ്ട് അറിയപ്പെടുന്ന ബിസിനസ് സംരഭങ്ങളില്‍ ഒന്നാക്കി മാറ്റുവാന്‍ മിസ്റ്റര്‍. . ഇസ്മയേല്‍ റാവുതതര്‍ നടത്തിയ പരിശ്രമങ്ങള്‍ വളരെയധികം പ്രശംസനീയവും അദേഹത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാത്രകയും ആണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
യു. കെയിലെ നൂറുകണക്കിനുള്ള മലയാളി അസോസിയേഷനുകളില്‍ നിന്ന് ഒരു സംഘടന പ്രവാസി മലയാളികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യത്തെ അവാര്‍ഡാണ് ഇതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.
മറ്റ് മലയാളി അസോസിയേഷനുകളില്‍ നിന്നും വ്യതസ്തമായ ഒരു പ്രവര്‍ത്തന പാരമ്പര്യമാണ് കെ. സി. എ സ്വാന്‍സീ എന്നും കാത്തു സൂക്ഷിക്കുന്നത്. മലയാളികളെ ബാധിക്കുന്ന കാലിക സംഭവങ്ങളോട് ഉടനടി പ്രതികരിക്കുവാനും , പ്രതികരണത്തിന്റെ മാത്രകകള്‍ മറ്റുള്ളവര്‍ക്ക് കാട്ടി കൊടുക്കുന്നതിനും കെ. സി. എ സ്വാന്‍സീ എന്ന ഈ കൊച്ചു സംഘടന എന്നും മുപന്തിയില്‍ തന്നെ ഉണ്ടായിരുന്നു.
കെ. സി. എ യുടെ ഈ പ്രഥമ അവാര്‍ഡ് പ്രവാസി മലയാളികള്‍ക്ക് പ്രചോദനവും പ്രോത്സാഹാക ജനകവും ആയിരിക്കും എന്നും ഇത്തരം മേഖലകളിലേക്ക് മറ്റ് അസോസിയേഷനുകള്‍ കൂടുതലായി കടന്നു വരും എന്നും കെ. സി. എ പ്രത്യാശിക്കുന്നു.
ഓണാഘോഷ പരിപാടികള്‍ കൃത്യം 3.30 pm നു തന്നെ ആരംഭിക്കുന്നതായിരിക്കും . കായിക മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമര്ദമായ ഓണ സദ്യ ഉണ്ടായിരിക്കും. മാവേലി മന്നനെ വരവേറ്റു മലയാളി മങ്കമാര്‍ കളിക്കുന്ന തിരുവാതിര , കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ് , ഗാനമേള തുടങ്ങിയവ ചടങ്ങിനു കൊഴുപ്പേകും.
ഓണത്തിന്റെ സ്നേഹവും സന്തോഷവും പങ്കു വച്ച് മലയാളികളുടെ കൂട്ടായ്മ തെളിയിക്കുവാന്‍ സ്വാന്സിയിലെ എല്ലാ നല്ലവരായ മലയാളികളെയും കെ. സി. എ നഗറിലേക്ക് (Pontlliw village hall) സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക – Vinu Pontlliw : 07533524957 ; Sibi Morriston : 07807493377
അവാര്‍ഡ് ദാനം നടക്കുന്ന ഹാളിന്റെ അഡ്രസ് : KCA Nagar , Pontlliw Village Hall , Swansea SA4 9EX
Date : 29th August 2012
Time : 3.30 pm










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല