1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനുശേഷം വഴിമാറി പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഴയത്ത് കാല്‍വഴുതി വീണു. ഒപ്പമുണ്ടായിരുന്ന പോലീസ് ഉടനടി തന്നെ അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. കാര്യമായ പരിക്കില്ല. കാക്കനാട് കമ്മ്യൂണിറ്റിഹാളില്‍ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവം.

വേദിയില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടെ തറയിലെ പൂപ്പലില്‍ തെന്നിവീഴുകയായിരുന്നു. തറയില്‍ ഇരുന്നുപോയ ഉമ്മന്‍ചാണ്ടി ഉടന്‍ തൊട്ടടുത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്കില്‍ പിടിച്ചതുമൂലം തലയിടിച്ച് വീണില്ല. അപ്പോള്‍ തന്നെ തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. കുറച്ചുസമയം നിന്ന ശേഷമാണ് അദ്ദേഹം കാറിന്റെ അടുത്തേക്ക് പോയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്ന് മന്ത്രി കെ. ബാബു, ബെന്നി ബെഹനാന്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്.

ഈ സമയം ഹാളിന്റെ മുന്‍വശത്തേക്ക് കൊണ്ടുപോകാനായി പോലീസ് വഴിയൊരുക്കിയെങ്കിലും പൊടുന്നനെ അദ്ദേഹം ഹാളിന്റെ വശത്തുകൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.