കന്റെ വിവാഹം കഴിഞ്ഞു രണ്ടര മണിക്കൂറിനുള്ളില്‍ പിതാവ് മരിച്ചു. എഴുകോണ്‍ പുതുശേരിക്കോണം പ്ളാംതുണ്ടില് വീട്ടില്‍ സി. അരവിന്ദാക്ഷന് പിള്ളയാണ് (54) മരിച്ചത്. സൌദിയില്‍ ജോലി ചെയ്യുന്ന മൂത്തമകന് രാജേഷിന്റെ വിവാഹം കഴിഞ്ഞയുടന്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം.
പുലര്‍ച്ചെ അഞ്ചിന് അസ്വസ്ഥത തോന്നിയ അരവിന്ദാക്ഷന് പിള്ളയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ല. 12.05നുള്ള മുഹൂര്‍ത്തത്തില്‍ കരീപ്രയിലെ മണ്ഡപത്തില്‍ വിവാഹം നടത്തി. ആശുപത്രിയില്‍ അരവിന്ദാക്ഷന് പിള്ള 2.30നു മരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: വസന്തകുമാരി. മകള്‍: രാജേശ്വരി. മരുമക്കള്‍: പ്രമോദ് (ദുബായ്), ദീപ്തി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല