1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കും തുല്യമായ രണ്ട് ആള്‍ ജാമ്യവും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.അടുത്ത നാലു ദിവസം കോടതി അവധിയായതിനാല്‍ ഇന്നു തന്നെ ജയരാജനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചു.

അതെ സമയം കൊലപാതകം നടന്ന സ്ഥലത്ത് പോകുന്നത് വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ടും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നതിനാലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചാണു ജാമ്യാപേക്ഷ പരിഗണിച്ചത്. ടി.വി. രാജേഷ് എംഎല്‍എക്കു ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ സമാന ആരോപണങ്ങള്‍ നേരിടുന്ന ജയരാജനു ജാമ്യം അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്‍റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.