നഴ്സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്സുമാരുടെ സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നഴ്സുമാര്‍ക്കെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
നിലവിലെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഴ്സുമാരുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച നഴ്സുമാരുടെ ഹര്‍ജി തള്ളിക്കളയണമെന്നും നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. .










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല