1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

രണ്ട്‌ മാസം മുമ്പ്‌ തൂങ്ങി മരിച്ച മലയാളി യുവതിയുടെ മൃതദേഹം ബഹറൈനില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ്‌ ശവസംസ്‌കാരം വൈകാന്‍ കാരണമായത്‌.

കോട്ടയം മുട്ടക്കയം സ്വദേശിയായ ഷീബ എന്ന ഹസീന (42)യെയാണ്‌ രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മുഹറഖിലെ താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ഇത്രയും നാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കുവൈത്തി പള്ളിയില്‍ സംസ്‌കരിക്കുന്നത്‌. കബറടക്കം ഇവിടെ നടത്താന്‍ ബന്ധുക്കള്‍ നേരത്തെ സമ്മത പത്രം നല്‍കിയിരുന്നു.

എന്നാല്‍ സമ്മത പത്രത്തില്‍ ബന്ധുക്കള്‍ നല്‍കിയ വിലാസവും, രേഖകളിലുള്ള വിലാസവും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ്‌ നിയമ നടപടി ക്രമങ്ങളില്‍ താമസം നേരിട്ടത്‌.

വിലാസം ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസി നോര്‍ക്ക മുഖേന അന്വേഷണം നടത്തിയിരുന്നു. നോര്‍ക്ക വിലാസം സംബന്ധിച്ച വിവരം നല്‍കാന്‍ താമസിച്ചതാണ്‌ ഖബറടക്കം വൈകാന്‍ ഇടയാക്കിയത്‌.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാത്രം ബഹ്‌റൈനിലെത്തിയ യുവതി ഒരു ഫസ്റ്റ്‌ ക്ലാസ്‌ ഹോട്ടലിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. അവിടെ നിന്നും പരിചയപ്പെട്ട മലയാളി യുവാവിന്റെ കൂടെയാണ്‌ യുവതി താമസിച്ചിരുന്നത്‌. നേരത്തെ നടന്ന വിവാഹത്തില്‍ യുവതിക്ക്‌ നാട്ടില്‍ ഒരു മകളുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.