പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്ന ടെഹ്റാനിലാണ് കൂടിക്കാഴ്ച. മുംബൈ ആക്രമണം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
തീവ്രവാദത്തിനെതിരെ പോരാടുമെന്ന പാക്കിസ്ഥാന്റെ ഉറപ്പ് പാലിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ന് സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുക ഈ വിഷയം തന്നെയായിരിക്കും. മുംബൈ ആക്രമണവും സംഝോഥാ ട്രെയിന്‍ സ്ഫോടനവും രണ്ടായി കാണണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്ക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല