സീരിയല്‍ അഭിനയം ഭര്‍ത്താവ് എതിര്‍ത്തതോടെ ഒരു വര്‍ഷത്തോളമായി രണ്ടുപേരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. സീരിയല്‍ ചിത്രീകരണം കഴിഞ്ഞ് രണ്ടുദിവസം മുമ്പ് വര്‍ഷ എത്തിയെന്ന വിവരമറിഞ്ഞ് സജീവന്‍ പുതുക്കോട്ടെ താമസസ്ഥലത്ത് എത്തുകയായിരുന്നു. വാക്തര്‍ക്കമുണ്ടാവുകയും ഒടുവില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. വര്‍ഷയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തികളും പോലീസ് കണ്ടെടുത്തു. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ സജീവന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കൊണ്ടോട്ടിക്കടുത്ത് കീഴ്‌ശ്ശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയാണ് കോണ്‍ക്രീറ്റ് തൊഴിലാളിയായ സജീവ്. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇതിനിടെ വര്‍ഷയെ തിരുവനന്തപുരത്ത് ബിഫാമിന് ചേര്‍ത്തു. അവിടെനിന്നാണ് സീരിയലില്‍ അഭിനയിക്കാന്‍ പോയത്. ഇതിനെ എതിര്‍ത്തതിനാല്‍ വര്‍ഷ പിന്നീട് തന്റെ വീട്ടിലേക്ക് വരാതിരിക്കുകയായിരുന്നെന്നാണ് സജീവ് പോലീസിനോട് പറഞ്ഞത്. ഇപ്പോള്‍ നാലുമാസത്തോളമായി സഹോദരന്‍ ജിഷ്ണുവിനൊപ്പം വാകവീട്ടിലാണ് വര്‍ഷ താമസം. തിരുവനന്തപുരത്ത് നിന്ന് ഇടയ്ക്കിടെ വന്നുപോവുക മാത്രമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സജീവ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്‌സണ്‍ അബ്രഹാം മുക്കം സി.ഐ. രാജപ്പന്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥലത്തെത്തി. രാജാമണിയാണ് വര്‍ഷയുടെ അച്ഛന്‍.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല