1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

കോട്ടയം: വീട്ടുജോലിക്കുനിന്ന ആസം സ്വദേശിയായ യുവതിയെ കേരള കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് എതിരാളികള്‍. നേതാവ് ഇങ്ങനെ ചെയ്യുമോയെന്ന സംശയത്തില്‍ അണികള്‍. എന്തായാലും പാലായിലെ കേരള കോണ്‍ഗ്രസില്‍ കോളിളക്കം സൃഷ്ടിച്ച് കത്തിപ്പടരുകയാണ് സംഭവം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കൊല്ലപ്പള്ളി മങ്കര പാണ്ടിയാമ്മാക്കല്‍അഡ്വ. ജോസ് തോമസാണ് ആരോപണവിധേയന്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതി ഇപ്പോഴും ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്‍ പറഞ്ഞുവെന്നാണ് ചില കേന്ദ്രങ്ങളുടെ പ്രചാരണം.
അതേസമയം നിരന്തര പീഡനം സഹിക്കാനാകാതെ വീടുവിട്ടോടി കടനാട്ടിലെ കോണ്‍വെന്റില്‍ അഭയം തേടിയ യുവതിയെ കോടതി നിര്‍ദേശപ്രകാരം കോട്ടയത്തെ അഭയകേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ചങ്ങനാശേരി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ വെള്ളിയാഴ്ചയാണ് യുവതിയെ ഹാജരാക്കുകയും ചെയ്തു. ആസമിലുള്ള ബന്ധുക്കളെ വരുത്തിയ ശേഷം യുവതിയെ അടുത്ത ആഴ്ച വീണ്ടും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവതിയെ പാലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും തുടര്‍നടപടികളുടെ ഗതി ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പാലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.