കണ്ണൂര്‍: ചാലയില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. പരുക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജന് ആണു മരിച്ചത്. ഇന്നലെ മരിച്ച നിഹാ രാജന്റെ പിതാവാണ്. ഇന്നു രാവിലെ മൂന്നു പേര് മരിച്ചിരുന്നു. ചാല ദേവി നിവാസില്‍ പ്രസാദ്, ഞാറക്കല്‍ വീട്ടില്‍ റമീസ്, ചാല സ്വദേശി ഓമന എന്നിവരാണ് ഇന്നു രാവിലെ മരിച്ചത്. ഓമന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രസാദിന്റെ മാതാപിതാക്കളായ ഹോമിയോ ഡോക്ടര്‍ കൃഷ്ണനും ഭാര്യ ദേവിയും ഇന്നലെ മരിച്ചിരുന്നു. റമീസിന്റെ മാതാപിതാക്കളും ദുരന്തത്തില്‍ മരിച്ചിരുന്നു.
അതേസമയം, പാചക വാതകടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ പ്രദേശം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ വീടുകളിലും പരുക്കേറ്റവര്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രികളിലും ഇവര്‍ സന്ദര്‍ശനം നടത്തി. സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നു പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവും മറ്റ് എംഎല്‍എമാരും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍, റോഡരികിലെ ഒരു വീടിന്റെ രണ്ടാം നിലയിലിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥലം എംഎല്‍എ എ.പി. അബ്ദുല്ലക്കുട്ടിക്കു നേരെ ജനരോഷമുണ്ടായി. ആളുകള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് അബ്ദുല്ലക്കുട്ടി ചര്‍ച്ച അവസാനിപ്പിച്ചു. പൊലീസ് ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല