ന്യൂഡല്‍ഹി:
ഡെല്‍ഹി, നോയിഡ, ഗുഡ്ഗാവ് മേഖലകളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയിബ സ്ഫോടന പരമ്പര നടത്തിയേക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. മിലിട്ടറി ഇന്റലിജന്‍സിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ ദല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. മിലിട്ടറി ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ, ദല്‍ഹി പോലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം.
സ്ഫോടന പരമ്പര ലക്ഷ്യമിട്ട് മന്‍സൂര്‍ എന്ന ലഷ്കര്‍ കമാന്‍ഡറുടെ നേതൃത്വത്തില്‍ നാലംഗ സംഘം ദല്ഹിയിലെത്തിയിട്ടുണ്ടെന്നും വന്‍സ്ഫോടകശേഖരം അഹമ്മദാബാദില്‍ നിന്നും ദല്ഹിയിലെത്തിച്ചിട്ടുണ്ടെന്നുമാണ് മിലിട്ടറി ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് ഹരിയാന, ഉത്തര്‍പ്രേദേശ്, ദല്‍ഹി സംസ്ഥാനങ്ങളിലെ പൊലീസിന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി.
സംശയാസ്പദമായ സാഹചര്യങ്ങളില്‍ എന്ത് കണ്ടാലും പൊലീസില്‍ വിവരം അറിയിക്കണമെന്ന് ജനങ്ങളെ നിര്‍ദേശിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല