തിരുവനന്തപുരം:
ഇതാദ്യമായാണ് കേരളത്തിലെ ഒരു ക്രിസ്തീയ സഭ വനിതകള്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള മാതൃകാപരമായ തീരുമാനവുമായി മുന്നോട്ടുവരുന്നത്. സഭയുടെ ഭരണപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഇതിലൂടെ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. സഭയുടെ നിര്‍ണ്ണായകമായ എല്ലാ തീരുമാനങ്ങളും നടപ്പാക്കുന്നത് ഇനി ഇവരിലൂടെ തന്നെയാവും. ഇക്കൊല്ലം മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കും. സഭയുടെ ഭരണപരമായ എല്ലാ ശാഖകളിലും വനിതകള്‍ക്ക് മുപ്പതു ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭയുടെ ഭരണപരമായ ഘടനയില്‍ ഇതുവരെ സ്ര്തീകള്‍ക്ക് കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല. സഭയുടെ ആത്മീയ സംബന്ധമായ സംഘടനകളില്‍ മാത്രമായിരുന്നു വനിതളെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതു കൂടാതെ വനിതാ അസോസിയേഷനുകളും ഇവര്‍ക്കായി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം അസോസിയേഷനുകളുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത് മിക്കവാറും പാതിരിമാരായിരുന്നു.
പാര്‍ലമെന്ററി മേഖലയില്‍ സ്ര്തീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം അനുവദിച്ച നാള്‍ മുതല്‍ തന്നെ സഭയിലും ഇത് നടപ്പാക്കമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ ഇത് ഏറെക്കുറെ സഫലീകരിപ്പെട്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് സഭാ കാര്യങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് സഭയുടെ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഈ വ്യവസ്ഥ കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ഇനി സഭയുടെ മാനേജിംഗ് കമ്മിറ്റിയിലേക്കും പ്രവര്‍ത്തന സമിതിയിലേക്കും സ്ര്തീകളെ നാമനിര്‍ദ്ദേശം ചെയ്യും. ഈ സമിതികളില്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണുള്ളത്.
സംസ്ഥാനത്തെ മറ്റു പല ക്രിസ്തീയ സഭകളുടേയും ഭരണപരമായ സമിതികളില്‍ അടക്കം വനിതകള്‍ക്ക് കാര്യമായ സ്ഥാനമില്ല എന്നിരിക്കെയാണ് യാക്കോബായ സഭയിലെ വനിതാവിപ്ലവം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല