ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 23,720 രൂപയായി. പവന് ഇന്ന് 280 രൂപയാണ് ഇന്നു വര്‍ധിച്ചത്. 23,600 രൂപയായിരുന്നു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഗ്രാമിന് 2,965 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിനു 35 രൂപയാണ് ഇന്നു കൂടിയത്.
ഒരാഴ്ചയായി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വര്‍ണവില 160 രൂപ കുറഞ്ഞ് 23,440 രൂപയായി. ഡോളറുമായുള്ള നിക്ഷേപത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം.വില ഇനിയും കൂടുമെന്നാണു ഇൌ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 2011 ഒാഗസ്റ്റ് 11 നാണു സ്വര്‍ണവില 20,000 കടന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല