1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

കൂടംകുളം ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍കര്‍ നടത്തിയ മാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞു. കേരള – തമിഴ്‌നാട്‌ അതിര്‍ത്തിയായ ഇഞ്ചിവിളയിലാണ്‌ പൊലീസ്‌ മാര്‍ച്ച്‌ തടഞ്ഞത്‌.

കൂടംകുളം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. പാറശ്ശാലയില്‍ നിന്നും രാവിലെ ഒന്‍പതരയോടെ ആരംഭിച്ച മാര്‍ച്ചിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്‌ പ്രമുഖ കവയിത്രിയും, സാംസ്‌കാരിക പ്രവര്‍ത്തകയും ആയ സുഗതകുമാരിയാണ്‌.

സാറ ജോസഫ്‌, കെ അജിത, ബിആര്‍പി ഭാസ്‌കര്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, പി ഗോപിനാഥന്‍ നായര്‍ തുടങ്ങിയ പ്രമുഖരാണ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌.

സമരത്തിന്‌ കേരളത്തില്‍ നിന്നും പിന്തുണ വേണം എന്ന കൂടംകുളം സമര സമിതി നേതാവ്‌ എസ്‌പി ഉദയകുമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്‌ ഇത്തരത്തില്‍ ഒരു ശക്തമായ മാര്‍ച്ച്‌ സംഘടിപ്പിക്കപ്പെട്ടത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.