1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

സിപിഎം വിമത നേതാവ്‌ ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ്‌ സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ല എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ്‌ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ്‌ നീങ്ങുന്നത്‌ എന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം നല്‍കേണ്ടതുണ്ട്‌ എന്നും ആണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

കേസില്‍ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുന്നതിന്‌ സിബിഐ അന്വേഷണം വേണം എന്ന്‌ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ആവശ്യപ്പെട്ടിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം മനസ്സിലാക്കാവുന്നതാണ്‌ എന്നും അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം നിരന്തരം ഭാഷണിപ്പെടുത്തുന്നത്‌ ശരിയായ അന്വേഷണത്തെ ബാധിക്കുമോ എന്നതാണ്‌ രമയുടെ ആശങ്ക എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ മരണ വാറണ്ടില്‍ ഒപ്പിട്ടവരെയാണ്‌ പിടികൂടേണ്ടത്‌. അന്വേഷണ സംഘത്തിന്‌ അത്‌ കഴിയും എന്നു തന്നെയാണ്‌ വിശ്വാസം. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസ്‌ സിബിഐയെ കൊണ്ട്‌ അന്വേഷിപ്പിക്കേണ്ടതില്ല എന്നത്‌ മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം ആണ്‌ എന്ന്‌ കെകെ രമ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.