ടി.പി. ചന്ദ്രശേഖരന് വധം സംബന്ധിച്ചു നടത്തിയ അന്വേഷണത്തെക്കുറിച്ചു സിപിഎം വ്യക്തമാക്കണമെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പുറത്തുവിടണം. ടിപി വധത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം ആകാമെന്നു ചെന്നിത്തല പറഞ്ഞു.
ജനശ്രീ കോണ്‍ഗ്രസിന്റെ സംഘടനയല്ല. അവര്‍ പദ്ധതികള്‍ സമര്‍പ്പിച്ചു പണം കൈപ്പറ്റുന്നതില്‍ തെറ്റില്ല. മുണ്ടൂര്‍ സിപിഎം ഘടകത്തിലെ തര്‍ക്കം ആ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണെന്നു ചെന്നിത്തല ആരോപിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല