1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ഐ.എസ്.ആര്‍.ഒയുടെ ബംഗളരു ആസ്ഥാനത്തേയ്ക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ പിടിയിലായി. കൊല്ലം പുനലൂര്‍ സ്വദേശി ബ്യൂല എസ് സാം (41) എന്ന സ്ത്രീയാണ് ശനിയാഴ്ച ബംഗളരു യഹലങ്കയിലുള്ള ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് വെച്ച് പിടിയിലായത്. അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ ബ്യൂല അവിടെ നിന്ന് സംഘടിപ്പിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയത്.

സി.ഐ.എസ്.എഫിന്റെ സാധാരണ പരിശോധനയ്ക്കിടെ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോളാണ് ഇവര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാട്ടിയത്. കോടതിയില്‍ ഹാജരാക്കിയ ജൂലയെ ഒക്ടോബര്‍ ആറു വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേരള സ്വദേശിയും ഹൈസ്കൂള്‍ അധ്യാപകനുമായ അലക്സാണു യുവതിയുടെ ഭര്‍ത്താവ്. യുവതിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു ഭര്‍ത്താവ് അറിയിച്ചതായി ബംഗളൂരു എസ്പി ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞു.

സെപ്റ്റംബര്‍ 19നു ബംഗളൂരുവില്‍ എത്തിയ യുവതി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു ബീമ നഗറിലെ ഐഎസ്ആര്‍ഒ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.