1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

അരൂര്‍ ലെവല്‍ ക്രോസ്സില്‍ കാറില്‍ ട്രെയിനിടിച്ച് മരണമടഞ്ഞവരുടെ മൃതദേഹം സംസ്കരിച്ചു. വികാര നിര്‍ഭരമായാണ് നാട്ടുകാരും ബന്ധുക്കളും മരണമടഞ്ഞവരെ യാത്രയാക്കിയത്.

ദുരന്തത്തില്‍ മരിച്ച പെരുമ്പളം സ്വദേശി നാരായണന്‍, എളങ്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍, അരൂര്‍ സ്വദേശി സുമേഷ്, പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു. അരൂര്‍ സെന്റ അഗസ്റ്റിന്‍സ് ദേവാലയത്തിലായിരുന്നു രണ്ടു വയസുകാരന്‍ നെല്‍ഫിന്റെ സംസ്‌കാരം.

അതിനിടെ അപകട സ്ഥലത്ത് റെയില്‍വെ അധികൃതര്‍ ലെവല്‍ക്രോസ് സ്ഥാപിച്ചു. പണിപൂര്‍ത്തിയാക്കാതെ കിടക്കുന്ന ഗെയ്റ്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പതിനായിരം രൂപ വീതം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.