പാചക വാതക സബ്‌സിഡി വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് എല്‍ പി ജി വിതരണക്കാര്‍ ഒക്ടോബര്‍ ഒന്നിന് രാജ്യവ്യാപകമായി പണിമുടക്കും.വിതരണക്കാരുമായി കൂടിയാലോചിക്കാതെ സബ്‌സിഡി വെട്ടിക്കുറച്ച തീരുമാനം വിപണിയില്‍ കരിഞ്ചന്ത വില്‍പന വ്യാപകമാകുന്നതിനും നീതിയുക്തമല്ലാത്ത പ്രവണതക്കും ഇടയാക്കുമെന്ന് പാചക വിതരണക്കാരുടെ ദേശീയ ഫെഡറേഷന്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടിയുടെ ഭാഗമായാണ് പാചക വാതക സബ്‌സിഡിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡീസല്‍ വില വര്‍ധിപ്പിക്കാനും ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും മന്ത്രിസഭാ അനുമതി നല്‍കിയിരുന്നു. നടപടിയില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചത്.
അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പത് ആക്കാന്‍ തീരുമാനിച്ചിരുന്നു. സബ്‌സിഡിയുടെ അമിതഭാരം കുറക്കുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ ആറ് പാചകവാതക സിലിണ്ടറുകള്‍ മാത്രമേ ഇനി മുതല്‍ നല്‍കൂവെന്ന് യു.പി.എ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. സബ്‌സിഡിയോടു കൂടിയ പാചക വാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടിയോട് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല