1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

പാലിന്റെ വിലയില്‍ വര്‍ധന വരുത്തണമെന്ന്‌ മന്ത്രി പി.ജെ.ജോസഫ്‌;. മൂന്നാര്‍ മാട്ടുപ്പട്ടിയില്‍ ഹൈടെക്‌ ബുള്‍ മദര്‍ ഫാമിന്റെ ഉദ്‌ഘാടനയോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ പാല്‍ വില ഉയര്‍ത്തണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു വച്ചത്‌.

വെള്ളത്തിന്റെയും അരിയുടെയും വില ഇവിടെ വര്‍ധിപ്പിക്കുന്നുണ്ട്‌. പിന്നെ പാല്‍ വില ഉയര്‍ത്തിയാല്‍ എന്താണ്‌ കുഴപ്പമെന്നായിരുന്നു ജോസഫിന്റെ ചോദ്യം. പാല്‍ വില ഉയരുന്നില്ല, കാലിത്തീറ്റ വില ഉയരുന്നുമുണ്ട്‌ . കര്‍ഷകര്‍ക്കു കനത്ത നഷ്‌ടമാണ്‌.

പലരും ഇതുകൊണ്ട്‌ പശു വളര്‍ത്തല്‍ ഉപേക്ഷിക്കുകയാണ്‌-മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിനിടയില്‍ കേരളാ ഫീഡ്‌സ് വഴി വില കുറച്ച്‌ കാലിത്തീറ്റ വിതരണം ചെയ്യുന്നുണ്ടെന്നു കൃഷിമന്ത്രി കെ.പി.മോഹന്‍ അറിയിച്ചു. എന്നാല്‍ അത്‌ ആര്‍ക്കും കിട്ടുന്നില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.