1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

നാടിന്റെ ഓര്‍മ്മകളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നീണ്ടൂരുകാര്‍ പങ്കെടുത്ത ആഗോള നീണ്ടൂര്‍ സമ്മേളനം ഗംഭീരമായി. നാ്ട്ടുസംഗമങ്ങളുടെ തുടക്കകാരായ നീണ്ടൂര്‍ നിവാസികള്‍ ആഗോള തലത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ സമ്മേളനം പരിപാടികളുടെ മികവുകൊണ്ട് ശ്രദ്ദേയമായി.

ബര്‍മ്മിംഗ്ഹാം റോസ്ഹില്‍ ബില്‍ ബെറി സെന്ററില്‍ സെപ്റ്റംബര്‍ 15ന് മൂന്ന് മണിയോടെ നടന്ന സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ഫാ. ജോസഫ് നരികുഴിയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി.

തുടര്‍ന്ന് സംഗമത്തിനെത്തിയവര്‍ പരസ്പരം പിരിചയപ്പെട്ടു. നീണ്ടൂരില്‍ നിന്നുള്ള കുരുന്നുകളെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് കോട്ടയം ജോയിയുടെ ഗാനമേളയോടെ പരിപാടികള്‍ അവസാനിച്ചു. പിറ്റേന്ന് നടന്ന പൊതുപരിപാടിയില്‍ നീണ്ടൂര്‍ പെരുനാള്‍ ഇനിയുള്ള വര്‍ഷം നടത്തുന്നവരുടെ പേര് വിവരം തീരുമാനിച്ചു. വരും വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനമായി. യുകെ, അയര്‍ലന്റ് എന്നിവിടങ്ങളിലുള്ള നീണ്ടൂര്‍ നിവാസികള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത പരിപാടിയില്‍ കമ്മറ്റി പ്രസിഡന്റ് ജയിംസ് കഥളിക്കാട്ടില്‍, ബാബു എന്നിവരുടെ സേവനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.