1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

ത്യശൂര്‍ ജില്ലയിലെ അന്തിക്കാട്ട് അച്ഛന്‍ രണ്ട് പെണ്‍മക്കളെ കുളത്തിലെറിഞ്ഞ്‌ കൊന്നു. മണലൂര്‍ സ്വദേശി സുരേന്ദ്രനാണ് മക്കളെ കുളത്തിലെറിഞ്ഞ് കൊന്നത്. ആറു വയസ്സുള്ള ആദിത്യവേണിയും മൂന്നു വയസ്സുള്ള കൃഷ്ണവേണിയുമാണ് മരിച്ചത്.മാങ്ങാട്ടുകര ശ്രീരാമകൃഷ്ണ ക്ഷേത്ര കുളത്തിലാണ് സംഭവം നടന്നത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ശ്രമിച്ച മാങ്ങാട്ടുകര സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഉച്ചയ്ക്ക് രണ്ട് മണിയോട്കൂടിയാണ്‌ സംഭവം .

ഉച്ചയ്ക്ക് ഒരുമണിയോടെ സമീപവാസിയായ സ്ത്രീയാണ് കൃഷ്ണവേണി അമ്പലക്കുളത്തില്‍ മുങ്ങിത്താഴുന്നതായി കണ്ടത്.ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പിന്നീട് സുരേന്ദ്രന്‍ തന്നെ ഒരു സുഹൃത്തിനെ വിളിച്ച് പെണ്‍മക്കളെ ക്ഷേത്രക്കുളത്തിലെറിഞ്ഞ് കൊന്ന കാര്യം പറയുകയായിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ആദിത്യവേണിയുടെ മൃതദേഹം ലഭിച്ചത്.

ആശുപത്രിയില്‍ ചികിഝയിലായിരുന്ന സുരേന്ദ്രന്‍റെ ഭാര്യയുടെ അടുത്തുനിന്നും കുട്ടികളെ വിളിച്ചുകൊണ്ട്‌വന്നാണ്‌ കുളത്തിലെറിഞ്ഞത്‌.കൊല നടത്തിയ ശേഷം കടന്നു കളഞ്ഞസുരേന്ദ്രനെ പോലീസ് ഗുരുവായൂരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സുരേന്ദ്രന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.