1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

യുക്മയുടെ സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. കലാമേള നടത്തുന്ന സ്ഥലവും സമയക്രമങ്ങളും അസോസിയേഷന്‍ അംഗങ്ങള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് ടോമി തോമസും ജനറല്‍ സെക്രട്ടറി ആന്റണി എബ്രഹാമും അറിയിച്ചു.

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റി, ക്രിക്കറ്റ് ടൂര്‍ണമെന്റ്, സാഹിത്യോത്സവം തുടങ്ങി നിരവധി വ്യത്യസ്ഥമായ പരിപാടികള്‍ ഇത്തവണ ആസുത്രണം ചെയ്തിട്ടുള്ളതായി സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യുക്മ കലാമേളയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന ചില പ്രധാന മത്സരങ്ങള്‍ നീക്കം ചെയ്ത തീരുമാനം പിന്‍വലിക്കണമെന്ന് സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റി നാഷണല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. മുന്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, നാഷണല്‍ കമ്മിറ്റി അംഗം ഷാജി തോമസ്, ട്രഷറര്‍ റോജിമോന്‍ വര്‍ഗീസ്, മുന്‍ റീജിയണല്‍ സെക്രട്ടറി മനോജ് പിള്ള എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.