1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

പുതിയ പാചകവാതക കണക്ഷനുകള്‍ ഉടന്‍ നല്‍കേണ്ടതില്ലെന്ന് എണ്ണ കമ്പനികളുടെ തീരുമാനം. നിലവിലുള്ള കണക്ഷനുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം മാത്രമെ പുതിയ കണക്ഷനുകള്‍ നല്‍കുകയുള്ളുവെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കണക്ഷനുകളില്ലെന്ന് ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് എണ്ണ കമ്പനികളുടെ ഔദ്യോഗിക ഭാഷ്യം. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറച്ചതോടെ പുതിയ കണക്ഷനുകള്‍ക്കായി അപേക്ഷ സമര്‍ച്ചവരുടെ സംഖ്യ വര്‍ധിച്ചിട്ടുണ്ടെന്നും തങ്ങള്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ തീരുമാനമെന്നും എണ്ണ കമ്പനികള്‍ വിശദീകരിച്ചു.
പുതിയ കണക്ഷനുകള്‍ നല്‍കേണ്ടതില്ലെന്നത് താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള തീരുമാനമാണെന്നും മൂന്നോ നാലോ മാസങ്ങള്‍ക്കകം ഇത് പൂര്‍ത്തിയായേക്കുമെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ ഈ പ്രക്രിയ എന്ന് തീരുമെന്ന് വ്യക്തമാക്കാന്‍ എണ്ണ കമ്പനികള്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ഇത് അനന്തമായി നീളാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.