1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2012

ഇന്‍റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മയായ ഫേസ്ബുക്കിലൂടെ ഇനി സമ്മാനങ്ങളും കൈമാറാം. ചോക്‌ലേറ്റുകള്‍, കോഫി, ചെരുപ്പുകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് കൈമാറാനാകുക. കഴിഞ്ഞ ദിവസമാണ് യുഎസില്‍ ഫേസ്ബുക്ക് ഗിഫ്റ്റ്‌ സേവനം വന്നത്. ഉടന്‍തന്നെ മറ്റുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഫേസ്ബുക്ക് സുഹൃത്തിന്റെ പേജില്‍ ‘ഗിഫ്റ്റ്’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫേസ്ബുക്ക് പേജില്‍ വലതുവശത്ത് ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ വിശേഷാദിനങ്ങളും ഗിവ് എ ഗിഫ്റ്റ് എന്ന ലിങ്കും കാണാം. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സമ്മാനങ്ങളുടെ പട്ടിക ലഭിക്കും.

സമ്മാനം അയക്കുന്ന വിവരം സുഹൃത്തിനെയും അറിയിക്കണം. സ്വീകരിക്കുന്നയാള്‍ ഷിപ്പ്‌മെന്റ് വിവരങ്ങള്‍ നല്‍കണം. ഈ സൗകര്യം തുടക്കത്തില്‍ ഫേസ്ബുക്ക് വെബ്‌സൈറ്റിലും ആന്‍ഡ്രോയിഡ് ഫോണിലും ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.