1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാന്‍ രണ്ടാം ഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊതുഗതാഗതത്തിന് വിലക്ക് തുടരും. സ൪ക്കാ൪ ഓഫീസുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടക്കും. കാ൪ഷിക മേഖലയടക്കമുള്ള അവശ്യ മേഖലകള്‍ക്ക് ഏപ്രിൽ 20ന് ശേഷം ഇളവ് ലഭിക്കും. മാ൪ഗ നി൪ദേശത്തിൽ മാറ്റം വരുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് ക൪ശന നി൪ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളില്‍ ഒരു ഇളവും അനുവദിക്കില്ല.

നേരത്തെയുള്ള നിയന്ത്രണങ്ങളും ചരക്ക് ഗതാഗതത്തിനും അവശ്യ മേഖലക്കും നൽകിയിരുന്ന ഇളവുകളും മെയ് മൂന്ന് വരെ അതേപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാ൪ഗനി൪ദേശം വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് ഹോട്സ്പോടുകളല്ലാത്ത സ്ഥലങ്ങളിൽ ഏപ്രിൽ 20ന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാ൪ഷിക മേഖലക്കാണ് പ്രധാന ഇളവ്.

പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടക്കും

പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും

വ്യവസായശാലകള്‍ അടച്ചിടണം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്

ആരാധനാലയങ്ങള്‍ തുറക്കരുത്

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം

ചരക്ക് ഗതാഗതം ഉറപ്പാക്കണം

പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കല്യാണം, മരണാനന്തര ചടങ്ങുകള്‍ക്ക് നിയന്ത്രണം

തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുറക്കരുത്

ഏപ്രില്‍ 20ന് ശേഷമുള്ള ഇളവുകള്‍ (ഹോട്ട് സ്പോട്ട് ജില്ലകളില്‍ ഇളവില്ല)

കാര്‍ഷികവൃത്തിക്ക് തടസ്സമില്ല, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, വിതരണം ആകാം

ചന്തകള്‍ തുറക്കാം

കാര്‍ഷിക ഉപകരണങ്ങള്‍ ലഭിക്കുന്ന കടകളും സ്പെയര്‍ പാര്‍ട്സ് കടകളും തുറക്കാം

വളം, വിത്ത്, കീടനാശിനി കടകള്‍ തുറക്കാം

വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല

സമുദ്ര മത്സ്യബന്ധനവും ഉള്‍നാടന്‍ മത്സ്യബന്ധനവും നടത്താം

മത്സ്യക്കച്ചവടത്തിന് ഇളവ്

കാപ്പി, തേയില, റബര്‍ പ്ലാന്‍റേഷനുകള്‍ 50% തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിപ്പിക്കാം

പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും സംഭരണം, സംസ്കരണം, വിതരണം ആവാം

കോഴിഫാം തുറന്നുപ്രവര്‍ത്തിക്കാം

11 സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.