1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അറ്റോര്‍ണി ജനറല്‍മാരുള്ള വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, മാസച്യുസിറ്റ്‌സ്, ഡെലവെയര്‍, അയോവ, ഇല്ലിനോയ്, മേരിലാന്‍ഡ്, മിനസോട്ട, ന്യൂജഴ്‌സി, ന്യൂ മെക്‌സിക്കോ, നോര്‍ത്ത് കാരലൈന, ഓറിഗന്‍, പെന്‍സില്‍വേനിയ, റോഡ് ഐലന്‍ഡ്, വെര്‍മോണ്ട്, വെര്‍ജീനിയ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളാണ് ട്രം)പ് സര്‍ക്കാരിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്.

2300 കുട്ടികളെയാണു കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ കുടിയേറ്റക്കാരായ മാതാപിതാക്കളില്‍നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. ഇതിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നു കുട്ടികളെ വേര്‍പിരിക്കുന്നതു ഭരണകൂടം ഉപേക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചെങ്കിലും ഭൂരിഭാഗം കുട്ടികളും ഇതുവരെ അച്ഛനമ്മമാരുടെ അടുത്തെത്തിയിട്ടില്ല. ഇതിനെതിരെയാണു സംസ്ഥാനങ്ങള്‍ നടപടിയാരംഭിച്ചത്.

ഇതേസമയം, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ രണ്ടാഴ്ചയ്ക്കുള്ളിലും അതിനു മുകളിലുള്ളവരെ 30 ദിവസത്തിനുള്ളിലും അച്ഛനമ്മമാരുടെ അടുത്തെത്തിക്കണമെന്നു കലിഫോര്‍ണിയയിലെ കോടതി നിര്‍ദേശം നല്‍കി. യുഎസ് പ്രഥമവനിത മെലനിയ ട്രംപ് തടവിലാക്കപ്പെട്ട കുട്ടികളെ ഈയാഴ്ച സന്ദര്‍ശിക്കുന്നുണ്ട്. അതിനിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍തിരിച്ചു പ്രത്യേകം പാര്‍പ്പിക്കുന്നതു വിലക്കി യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഡാനാ സാബ്ര ഉത്തരവു പുറപ്പെടുവിച്ചതും സര്‍ക്കാരിന് തിരിച്ചടിയായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.