1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

സ്വന്തം ലേഖകന്‍: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു; ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം. പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക വിഷമത്തിലായിരുന്നെന്ന് സിസ്റ്ററിന്റെ സഹോദരി അറിയിച്ചു. കഴിഞ്ഞ 15 മുതല്‍ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സിസ്റ്റര്‍ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓര്‍മദിനത്തില്‍ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കല്‍ കോളജില്‍ ആദ്യം ചികിത്സ തേടിയത്.

കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇതിലൊന്നും ദുരൂഹത വേണ്ടെന്നാണ് മഠം അധികാരികളുടെ നിലപാട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടക്കും. പത്തനാപുരം സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.