1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിച്ചിരുന്നതായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കള!െ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് ഡേവിഡില്‍ ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായാണ് വെളിപ്പെടുത്തലുള്ളത്. അങ്ങനെ ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായും പുസ്തകം പറയുന്നു. പുസ്തകം അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

2017 ജൂണ് 26 ലെ മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അന്നത്തെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍.മക്മാസ്റ്റര്‍ വൈറ്റ് ഹൗസ് ചീഫ് റെയിന്‍സ് പ്രീബസുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പുസ്തകത്തില്‍ പറയുന്നു. മോദിക്ക് ക്യാമ്പ് ഡേവിഡില്‍ പോകണമെന്നും ട്രംപുമായൊന്നിച്ച് അത്താഴം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്ന് മക്മാസ്റ്റര്‍ പ്രീബസിനോട് സൂചിപ്പിച്ചെങ്കിലും ആവശ്യം പ്രീബസ് തള്ളിയതായും പുസ്തകം പറയുന്നു.

വൈറ്റ്ഹൗസില്‍ വച്ച് തന്നെ രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അത്താഴം കഴിക്കുമെന്നും പ്രീബിയസ് പറഞ്ഞു. ട്രംപ് അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മക്മാസ്റ്ററെ രോഷാകുലനാക്കിയെന്നും പുസ്തകത്തിലുണ്ട്.

വൈറ്റ് ഹൗസിനെ കേന്ദ്ര പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ചും മോദിയുടെ 2017ലെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും വിശദമായ പരാമര്‍ശങ്ങളാണുള്ളത്. ട്രംപ് ഭരണത്തിന്‍കീഴില്‍ വൈറ്റ് ഹൗസിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണുന്ന വ്യക്തിയുടെ വിവരണങ്ങളായാണ് 448 പേജുകളുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ് എന്ന പുസ്‌കത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.