1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ സമ്മര്‍ടൂര്‍ അവിസ്മരണീയമായി
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ സമ്മര്‍ടൂര്‍ അവിസ്മരണീയമായി
മലയാളി കൂട്ടായ്മയിലെ മാതൃകയായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മര്‍ടൂര്‍ 2012 എന്ന പരിപാടിയുടെ ഭാഗമായി ഐല്‍ ഓഫ് വൈറ്റിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ജനപങ്കാളിത്തം കൊണ്ടും നയന വിസ്മയത്തിനാലും ആഘോഷതിമിര്‍പ്പിനാലും അവിസ്മരണീയമായി.
ഫാ. മാത്യു വണ്ടാളക്കുന്നേല്‍ മാരത്തണില്‍ പങ്കെടുക്കുന്നു
ഫാ. മാത്യു വണ്ടാളക്കുന്നേല്‍ മാരത്തണില്‍ പങ്കെടുക്കുന്നു
ഈസ്റ്റ് ആംഗിയായിലെ സിറോ മലബാര്‍ ചാപ്ളെയിനും സിറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിന്‍െറ ആരംഭകനും സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാളകുന്നേല്‍ വീണ്ടും മാരത്തണില്‍ പങ്കെടുക്കുന്നു. മലയാളികള്‍ക്കും വൈദീകര്‍ക്കും അഭിമാനമായി മാരത്തോണില്‍ വീണ്ടും മാറ്റുരക്കുമ്പോള്‍ ഇത്തവണ ലക്ഷ്യം ഇടുന്നത് തന്‍െറ തന്നെ പള്ളിയുടെ അറ്റകുറ്റ പണിക്കുള്ള ധന സമാഹരണമാണ്. ഇന്ത്യയില്‍ കാത്തലിക്ക് ചാരിറ്റി സംഘടനയായ …
ലിമ പൊന്നോണം- നോര്‍ക്ക ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ മുഖ്യാതിഥി
ലിമ പൊന്നോണം- നോര്‍ക്ക ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ മുഖ്യാതിഥി
നിഷ ജോസ് ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ഓണാഘോഷ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച ഹൈട്ടന്‍ ലീഷര്‍ സെന്ററില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ പ്രവാസ കാര്യാലയമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ …
തിരുവോണം കെങ്കേമമാക്കാന്‍ ബിഎംഎ ബെഡ്‌ഫോര്‍ഡ് ഒരുങ്ങുന്നു
തിരുവോണം കെങ്കേമമാക്കാന്‍ ബിഎംഎ ബെഡ്‌ഫോര്‍ഡ് ഒരുങ്ങുന്നു
ജെഫ്രിന്‍ സൈമണ്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ(ബിഎംഎ) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഒന്നിന് കെംപ്‌സ്റ്റണ്‍ അഡിസന്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒന്നാം തീയതി രാവിലെ 9.30ന് മുത്തുക്കുടകളുടെയും, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ആവേശകരമായ വടംവലി മത്സരങ്ങള്‍ തുടങ്ങിയവ …
ഗ്രേറ്റ് ഡന്‍മുറി IMA യുടെ ടൂര്‍ നവ്യാനുഭവമായി
ഗ്രേറ്റ് ഡന്‍മുറി IMA യുടെ ടൂര്‍ നവ്യാനുഭവമായി
ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (IMA) ഗ്രേറ്റ് ഡന്‍മുറിയുടെ ആഭിമുഖ്യത്തില്‍ പോട്ട്രഷ്‌ ബീച്ചിലെക്കും അമ്യൂസ്മെന്റ് പാര്‍ക്കിലെക്കും നടത്തിയ വിനോദയാത്ര നവ്യാനുഭവമായി.പ്രവാസിജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കുവാനും കൂടുതല്‍ അടുത്തറിയുവാനും ടൂര്‍ ഉപകരിച്ചു.
സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷം ഓഗസ്റ്റ് 26ന്
സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷം ഓഗസ്റ്റ് 26ന്
സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് മിസ്റ്റര്‍ ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ഗ്രൂമ്ബ്രിഡ്ജ് വില്ലേജ് ഹാളില്‍ രാവിലെ 10ന് പൂക്കളത്തോട് കൂടി ആരംഭിക്കും. ടണ്‍ബ്രിഡ്ജ് വെല്‍സ് ഡെപ്യൂട്ടി മേയര്‍ റോവന്‍ ബാസു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷത്തിന് സ്റ്റെഫി ഇമ്മാനുവേലിന്‍െറ നേതൃത്വത്തിലുള്ള തിരുവാതിരയും വടംവലി മത്സരവും വിവിധ കലാകായിക …
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം ആഘോഷിക്കാനായി പോയവരെല്ലാം തിരികെ എത്തി തുടങ്ങിയതോടെ നോര്‍വിച്ചിലെ മലയാളികളും ഓണാഘോഷത്തിന്റെ ലഹരിയിലേക്ക്. ഓണഘോഷങ്ങളുടെ ഭാഗമായ സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 25 ന് നടക്കും
പ്രഥമ കോതമംഗലം സംഗമത്തിന് വിവിധ രാജ്യങ്ങളില്‍ നിന്ന് ആശംസകള്‍
പ്രഥമ കോതമംഗലം സംഗമത്തിന് വിവിധ രാജ്യങ്ങളില്‍ നിന്ന് ആശംസകള്‍
ഓഗസ്റ്റ്‌ 30 ന് യുകെയില്‍ നടക്കുന്ന പ്രഥമ കോതമംഗലം സംഗമത്തിന് വന്‍ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ കോതമംഗലംകാര്‍. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തിന് സ്വിസ്റ്റ്സര്‍ലാന്‍ഡില്‍ നിന്നും കോതമംഗലം-വിയെന്ന കുടുംബ സംഗമത്തിന്റെയും ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെയും പിന്തുണ. യുകെയിലുള്ള കോതമംഗലം നിവാസികളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെ …
കാത്തിരുപ്പിന്റെ ദിനങ്ങള്‍ അവസാനിച്ചു; റിക്‌സ് നിരപരാധി
കാത്തിരുപ്പിന്റെ ദിനങ്ങള്‍ അവസാനിച്ചു;  റിക്‌സ് നിരപരാധി
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
മുട്ടുചിറസംഗമം ശനിയാഴ്ച ബോണ്‍മൗത്തില്‍
മുട്ടുചിറസംഗമം ശനിയാഴ്ച ബോണ്‍മൗത്തില്‍
ബോണ്‍മൗത്ത്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പരിശുദ്ധമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികളുടെ സംഗമം ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, സരിഗ യുകെയുടെ ഗാനമേളയും നടക്കും. മുട്ടുചിറയില്‍ നിന്ന് പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് …