നിഷ ജോസ്
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ഓണാഘോഷ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച ഹൈട്ടന്‍ ലീഷര്‍ സെന്ററില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ പ്രവാസ കാര്യാലയമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മയേല്‍ റാവുത്തര്‍ നിര്‍വഹിക്കും. മുന്‍മന്ത്രിയും, എം.എല്‍.എയുമായ ടിയു കുരുവിള, യുക്മ പ്രസിഡന്റ് വിജി കെപി, നോസ്ലിയയിലെയും, ലിവര്‍പൂളിലെയും കൗണ്‍സിലര്‍മാര്‍ എന്നിവരും വിശിഷ്ടാതിഥികളായെത്തും.
ഈ വര്‍ഷത്തെ ഐ ലെവല്‍ പരീക്ഷയില്‍ 4 എ സ്റ്റാറുകള്‍ കരസ്ഥമാക്കി ഉന്നതവിജയം നേടിയ ലിവര്‍പൂളിന്റെ അഭിമാനമായ ജ്യോതിസ് മണലയിലിന് ലിമ അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിക്കും. ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി ഒട്ടനവധി പുതുമകള്‍ നിറഞ്ഞ വര്‍ണശബളമായ കലാവിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. കാണികള്‍ക്കായി അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകരായ ദിനൂപ് ജോര്‍ജ്ജ്, ജോയ് അഗസ്തി, സെബാസ്റ്റിയന് ജോസഫ്, ജിനോയ് തോമസ്, മെലീസ ഇമ്മാനുവല്‍ എന്നിവരറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല