ജെഫ്രിന്‍ സൈമണ്‍
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ(ബിഎംഎ) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഒന്നിന് കെംപ്‌സ്റ്റണ്‍ അഡിസന്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒന്നാം തീയതി രാവിലെ 9.30ന് മുത്തുക്കുടകളുടെയും, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ആവേശകരമായ വടംവലി മത്സരങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. അംഗങ്ങള്‍ എല്ലാവരുംചേര്‍ന്ന് തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള വാശിയേറിയ കായിക മത്സരങ്ങള്‍ ആഗസ്ത് 26ന് ഞായറാഴ്ച 1മണി മുതല്‍ 9.30 വരെ സെപ്തംബര്‍ സ്പ്രിംഗ് ഫീല്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തിലും സ്‌പോര്‍ട്‌സിലും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വേദിയുടെ വിലാസം,
ADDISON HOWARD PARK
BEDFORD ROAD
KEMSTON, MK42 8PN










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല