സ്വന്തം ലേഖകന്‍: ബിജെപിയ്‌ക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൊല്‍ക്കത്തയില്‍; ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നു കൊടുക്കുന്ന ‘ക്ലൂ’ പദ്ധതി വരുന്നു; പദ്ധതി നടപ്പാക്കുന്നത് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി തുറന്ന് നല്കുന്ന പദ്ധതിക്ക് ഈ മാസം തുടക്കമാകും. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.ഈ മാസം 25ന് ആരംഭിക്കുന്ന അസോസിയേഷന്റെ …
സ്വന്തം ലേഖകന്‍: ‘വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ചു; ഇപ്പോള്‍ അവര്‍ ഒളിവിലാണ്,’ ടൈം മാഗസിനില്‍ ഇടംപിടിച്ച് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനത്തെക്കുറിച്ച് ടൈം മാഗസിനില്‍ ലേഖനം. ‘ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു. ഇപ്പോള്‍ അവര്‍ ഒളിവിലാണ്’ എന്ന തലക്കെട്ടിലാണ് ലേഖനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് …
സ്വന്തം ലേഖകന്‍: മാന്ദാമംഗലം പള്ളി തര്‍ക്കം; ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ്; പള്ളി അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം; സമാധാനം പുന:സ്ഥാപിക്കാതെ ഇനി പള്ളി തുറക്കേണ്ടതില്ലെന്നും തീരുമാനം. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചിടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുമായി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് …
സ്വന്തം ലേഖകന്‍: ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അന്തരിച്ച നടി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍. ബ്രെക്‌സിറ്റ് പ്രശ്‌നപരിഹാരം സംബന്ധിച്ചു പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ആരംഭിച്ചു. അതേസമയം, കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറില്ലെന്ന് ഉറപ്പു കിട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നു ലേബര്‍ പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നന്പരില്‍നിന്ന് …
സ്വന്തം ലേഖകന്‍: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം; അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്. അമേരിക്കയിലെ കെന്റക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് അറിയപ്പെടും. ബോക്‌സര്‍ മുഹമ്മദ് അലിയോടുള്ള ആദര സൂചകമായാണ് പേര് മാറ്റം. യുഎസിലെ …
സ്വന്തം ലേഖകന്‍: യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ വായ്പ തട്ടിപ്പ്; 1200 കോടി രൂപയോളം കിട്ടാക്കടം; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍. യു.എ.ഇയില്‍ ബാങ്കുകളില്‍ നിന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്. 19 മലയാളികളാണ് വായ്പ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതിയുമായി ബാങ്ക് അധികൃതര്‍ കേരളത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 46 …
സ്വന്തം ലേഖകന്‍: ‘ട്രംപ് രാജിവെച്ചു!’ വായനക്കാരെ ഞെട്ടിച്ച് വ്യാജ വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങി.. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോയും …