സ്വന്തം ലേഖകന്‍: സ്വന്തം ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായ് തലവന് ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി; എന്നാല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചത് ഗൂഗിള്‍ ചെയ്താണെന്ന് യുഐഡിഎഐയുടെ വിശദീകരണം. ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കിയ യുഐഡിഎഐ ഗൂഗിള്‍ ചെയ്ത് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്നും …
സ്വന്തം ലേഖകന്‍: കുടിയേറ്റ നയത്തില്‍ ഒരു കരുണയും പ്രതീക്ഷക്കരുതെന്ന് ട്രംപ്; പിന്തുണയ്ക്കാത്ത നേതാക്കളെ ബഹിഷ്‌ക്കരിക്കുമെന്നും ഭീഷണി. കുടിയേറ്റം കര്‍ക്കശമായി നേരിടാനുള്ള തന്റെ നീക്കത്തെ നേതാക്കള്‍ പിന്തുണച്ചില്ലെങ്കില്‍ അവരെ ബഹിഷ്‌കരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. കുടിയേറ്റക്കാരെ തടയാനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കുടിയേറ്റ നിയമങ്ങളില്‍ കടുത്ത മാറ്റങ്ങള്‍ വരുത്തണമെന്നുമുള്ള ആവശ്യങ്ങള് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഈ നയത്തെ …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്ത്രീ തൊഴിലാളികളുടെ രാത്രി ജോലി സമയം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി മാന്‍പവര്‍ അതോറിറ്റി. പുതിയ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, നിയമസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, നഴ്‌സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ടിവിറേഡിയോ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ബുധനാഴ്ച മുതല്‍ ജോലിമാറ്റം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ച പദ്ധതിയാണ് തൊഴില്‍ മന്ത്രാലയം പുനരാരംഭിക്കുന്നത്. അതേസമയം ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവര്‍ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടണം. ആരോഗ്യം, എന്‍ജിനീയറിങ്, അക്കൗണ്ട്‌സ് തുടങ്ങിയ വിഭാഗങ്ങളിലൊഴികെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ജോലിമാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ …
സ്വന്തം ലേഖകന്‍: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394.64 അടി; ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. തിങ്കളാഴ്ച രാവിലെ 2394.64 അടിയായി ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.36 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ഇക്വഡോറിന്റെ ചുവപ്പ് കാര്‍ഡ്; ലണ്ടനിലെ എംബസിയില്‍ നിന്ന് പുറത്താക്കിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംപ്രാപിച്ചിട്ടുള്ള അസാന്‍ജിനെ പുറത്താക്കിയേക്കുമെന്നു പ്രസിഡന്റ് ലെനിന്‍ മൊറോനോ സൂചന നല്‍കി. വിക്കിലീക്‌സ് വഴി രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് യുഎസിന്റെ പിടികിട്ടാപ്പുള്ളിയാണ് അസാന്‍ജ്. അസാന്‍ജിന്റെ പ്രവൃത്തികളോടു യോജിപ്പില്ലെന്ന് ഇക്വഡോര്‍ മൊറോനോ അടുത്തിടെ പറഞ്ഞിരുന്നു. …
സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; പ്രവാസി തൊഴിലാളികളുടെ ഒളിച്ചോട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ അവസരം. തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും. സ്‌പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികളുടെ ലെവി അടക്കുന്നതിനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി; ഗഡുക്കളായി അടക്കാനും സൗകര്യം. പതിനായിരം റിയാലില്‍ കൂടുതല്‍ ലെവി ഉള്ളവര്‍ക്കാണ് ഗഡുക്കളായി അടക്കുന്നതിനും തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കുന്നത്. ജനുവരിക്ക് മുന്‍പായി ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടിയവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ ജനുവരി ഒന്നിന് മുന്‍പായി ഇഖാമയും വര്‍ക്ക് …
സ്വന്തം ലേഖകന്‍: ഡല്‍ഹിയ്ക്ക് സുരക്ഷയുടെ ആകാശക്കുട; ഒരുങ്ങുന്നത് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം. വാഷിംഗ്ടണേയും മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇനി ഡല്‍ഹിക്കും സംരക്ഷണം നല്‍കും.പഴയ മിസൈല്‍ പ്രതിരോധ കവചങ്ങള്‍ മാറ്റി ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങി. അമേരിക്കയില്‍ നിന്ന് 100 കോടി ഡോളറിനാണ് (ഏകദേശം 6500 കോടി …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു. തനിഷ്‌ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്. നേരത്തെ ആറാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ വഴി …