സ്വന്തം ലേഖകന്‍: വളരുന്ന സാമ്പത്തിക ശക്തികള്‍ക്ക് ഡിജിറ്റല്‍ രംഗത്തെ നിക്ഷേപം നിര്‍ണായകമാണെന്ന് ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി മോദി. ഡിജിറ്റല്‍ യുഗം ബ്രിക്‌സ് അംഗങ്ങള്‍ക്കു പുതിയ അവസരമാണ് തുറക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡിജിറ്റല്‍ മേഖലയില്‍ നൈപുണ്യവികസനം നടത്തണമെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ‘നമ്മള്‍ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെയെ ഇക്വഡോര്‍ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരുമായി താന്‍ സംസാരിച്ചെന്നും അന്തിമമായി അസാന്‍ജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറീനോ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ ജനിച്ച അസാന്‍ജെ …
സ്വന്തം ലേഖകന്‍: മോസ്‌കോ സന്ദര്‍ശിക്കാനുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചതായി ട്രംപ്; സന്ദര്‍ശനം ഔദ്യോഗിക ക്ഷണം ലഭിച്ചാലുടന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ ട്രംപ് സ്വീകരിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മസ്‌കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ അദ്ദേഹം മോസ്‌കോയിലെത്തുമെന്നും …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ പാക് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 117 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.ഐ ശക്തമാക്കി. വോട്ടെടുപ്പ് നടന്ന …
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം; ചിത്രങ്ങള്‍ കാണാം. രാത്രി 10.45ഓടെയാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. 11.45 മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു മണിമുതല്‍ പൂര്‍ണഗ്രഹണം ആരംഭിച്ചു. ഈ സമയം ചുവന്ന നിറത്തിലായിരുന്നു ചന്ദ്രന്‍. നൂറ്റാണ്ടിലെ ഈ വിസ്മയം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടി. സൂര്യഗ്രഹണത്തെ പോലെ ഹാനികരമായ …
സ്വന്തം ലേഖകന്‍: വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 1950, 53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന 55 യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഉത്തര കൊറിയ യുഎസിനെ തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന ട്രംപ്–കിം ഉച്ചകോടിയിലാണ് പട്ടാളക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചു നല്‍കാന്‍ ധാരണയായത്. യുഎസ് …
സ്വന്തം ലേഖകന്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സ്റ്റാലിന്‍. ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികില്‍സ. ‘വാര്‍ധക്യസഹജമായ …
സ്വന്തം ലേഖകന്‍: രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍. തുനീസിയന്‍ തീരത്തുനിന്ന് നാലുകിലോ മീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്ന് കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുനീസിയ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള …
സ്വന്തം ലേഖകന്‍: കോടികള്‍ മുടക്കി ചൈനയിലെ ബഹുനില കെട്ടിടത്തിനുള്ളില്‍ കൃത്രിമ വെളളചാട്ടം; നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍. ചൈനയിലെ 350 അടി ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിര്‍മ്മിച്ച വെള്ളച്ചാട്ടത്തിനെതിരെയാണ് പ്രതിഷേധം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം. കെട്ടിടത്തിന്റെ അതേ ഉയരത്തില്‍ താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ചാണു വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ രണ്ടുവര്‍ഷം …
സ്വന്തം ലേഖകന്‍: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കാസര്‍ഗോഡുള്ള സ്വവസതിയിലായിരുന്നു. 2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ …