സ്വന്തം ലേഖകന്‍: മലയാളി ഉള്‍പ്പെടെ എട്ടു പേരുടെ ജീവനെടുത്ത എം 1 മോട്ടോര്‍വേ അപകടത്തില്‍ ലോറി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി. കഴിഞ്ഞ ആഗസ്‌റ് 26 വെളുപ്പിനാണ് നാണ് എം 1 മോട്ടോര്‍വേയില്‍ വാഹനാപകടത്തില്‍ നോട്ടിംഗ്ഹാമിലെ മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടത്. ലോറി ഡ്രൈവര്‍മാരില്‍ രണ്ടാമത്തെയാള്‍ വിചാരണ നേരിടുകയാണ്. റിസാന്‍ഡ് മസീറക് എന്ന …
സ്വന്തം ലേഖകന്‍: വിമാന യാത്രയ്ക്കിടെ പോണ്‍ വീഡിയോ കാണുകയും നഗ്‌നനായ ശേഷം ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത മലേഷ്യന്‍ യുവാവ് അറസ്റ്റില്‍. വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും തടയാന്‍ ചെന്ന പുരുഷ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്കാരനായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ 20കാരന്‍ വിമാനത്തില്‍ …
സ്വന്തം ലേഖകന്‍: അഞ്ചു പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ ലെസസ്റ്റര്‍ തീപിടുത്തത്തിനു കാരണം പെട്രോളില്‍ നിന്ന് തീ പടര്‍ന്നത്; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 25ന് ലെസ്റ്ററില്‍ പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റിലും മുകളിലെ കെട്ടിടത്തിലും ഉണ്ടായ തീപിടിത്തം പെട്രോളില്‍നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി. സംഭവത്തില്‍ നരഹത്യക്ക് മൂന്നുപേരെ ലെസ്റ്റര്‍ കോടതി ഏപ്രില്‍ മൂന്നു …
സ്വന്തം ലേഖകന്‍: കേരളം പരീക്ഷച്ചൂടിലേക്ക്; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ബുധനാഴ്ച തുടക്കം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 4,41,097 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 …
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റഷ്യ. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അന്റോനോവ്26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സിറിയയിലെ ലത്താക്കിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടന് വേണ്ടി ചാരപ്പണി നടത്തി പിടിയിലായ മുന്‍ റഷ്യന്‍ ചാരനും മകളും മാരക രാസവസ്തു ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഷോപ്പിങ് സെന്റര്‍ സമുച്ചയത്തിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ റഷ്യക്കാരനായ മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രീപലിനെയും (66) മകള്‍ യുലിയയെയും (33) മാരക രാസവസ്തു ഉപയോഗിച്ച് ആരോ അപായപ്പെടുത്താന്‍ ശ്രമിച്ചതായിരിക്കാമെന്നു നിഗമനം. സംഭവത്തെക്കുറിച്ച് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വര്‍ഗീയ കലാപം പടരുന്നു; 10 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡിയില്‍ ബുദ്ധമത വിശ്വാസി കൊല്ലപ്പെടുകയും തുടര്‍ന്ന് മുസ്ലീം മതവിശ്വാസികളുടെ സ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയ സംഘര്‍ഷം പിന്നീട് രാജ്യത്തിന്റെ മറ്റിങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്. ഫെയ്‌സ്ബുക്ക് വഴിയാണ് വ്യാജവാര്‍ത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും …
സ്വന്തം ലേഖകന്‍: ചൈനയുടെ നിയന്ത്രണം വിട്ട ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; അപകട മേഖലയില്‍ കേരളവും 8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യത. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്‌ഗോങ് 1 ഒരാഴ്ചക്കകം ഭൂമിയിലേക്ക് പതിക്കുമെങ്കിലും എപ്പോള്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍. . ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇരു കൊറിയകളുടെയും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജങ്ങില്‍ ഏപ്രില്‍ അവസാനം …
സ്വന്തം ലേഖകന്‍: തൃപുരയില്‍ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പരക്കെ അക്രമം. ബിജെപി ഭരണം പിടിച്ചതിനു പിന്നാലെ തൃപുരയില്‍ വിവിധ ഇടങ്ങളില്‍ സിപിഎം ഓഫീസുകള്‍ക്കു നേരെ അക്രമം. പാര്‍ട്ടി ഓഫീസുകള്‍ അക്രമകാരികള്‍ നശിപ്പിച്ചു. ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള …