സ്വന്തം ലേഖകന്‍: ട്രംപിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്നിന്റെ കത്ത്; കൂടിക്കാഴ്ച മേയില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കത്ത് ദക്ഷിണ കൊറിയ പ്രതിനിധികള്‍ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് ലണ്ടനില്‍ രാജകീയ സ്വീകരണം; സൗദിയില്‍ മതേതര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം. സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ലണ്ടനിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മൊത്തം 100 ശതകോടി ഡോളറിന്റെ കരാറുകളാകും ഈ ദിവസങ്ങളില്‍ ഒപ്പുവെക്കുകയെന്നാണ് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി എംഎ യൂസഫലി; ഫോര്‍ബ്‌സി പട്ടികയില്‍ ട്രംപിനു മുന്നില്‍ രണ്ടു മലയാളികള്‍. ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388 ആം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു …
സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒന്നും മിണ്ടിയില്ല; ഓങ്‌സാന്‍ സൂചിയുടെ അന്താരാഷ്ട്ര പുരസ്‌കാരം തിരിച്ചെടുത്തു. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് നല്‍കിയ പുരസ്‌കാരമാണ് റദ്ദാക്കിയത്. രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ തടയുന്നതില്‍ സൂചി പരാജയമെന്നു വിലയിരുത്തിയാണ് പുരസ്‌കാരം തിരിച്ചെടുത്തത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ച് 2012ലാണ് ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് …
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങി ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്; കിമ്മിനെതിരെ ആരോപണവുമായി മൂന്ന് നടിമാര്‍ രംഗത്ത്. പിഡി നോട്ട്ബുക്ക് എന്ന ഒരു ചാനല്‍ പരിപാടിയിലൂടെ മൂന്ന് നടിമാരാണ് കിം കി ഡുക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാന്‍ എന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചു വരുത്തി നടനായ ചോയ് ജയ് …
സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് ചാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരായ വിഷപ്രയോഹം; ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു. സെര്‍ജി സ്‌ക്രിപലിനെയും മകള്‍ യൂലിയയെയും മാരക വിഷം പ്രയോഗിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ അന്വേഷണം കര്‍ശനമാക്കി. സംഭവത്തിലെ റഷ്യയുടെ പങ്കിലേക്കാണ് അന്വേഷണം നീളുന്നത്. ഇത്തരത്തിലൊരു കൊലപാതക ശ്രമം ഇതാദ്യമെന്നാണ് പൊലീസ് പറയുന്നത്. വിഷവസ്തു …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനി നോക്കുകൂലിയില്ല; മേയ് ഒന്നു നോക്കുകൂലി നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ഇതിനു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എഐവൈഎഫ് കൊടിനാട്ടിയതു കാരണം വര്‍ക്‌ഷോപ്പ് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ് . ജില്ലയില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ അക്രമത്തിനു നേതൃത്വം നല്‍കിയ അമിത് ജീവന്‍ വീരസിംഘെയാണ് അറസ്റ്റിലായത്. ‘മൊഹസന്‍ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം വര്‍ഗീയ ലഹളയില്‍ പങ്കു ചേര്‍ന്നതിന് ഒന്‍പതു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ആരുഷി കൊലക്കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ കുറ്റക്കാരെന്ന് ആവര്‍ത്തിച്ച് സിബിഐ. നോയിഡ ഇരട്ടക്കൊലക്കേസില്‍ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുറിനെയും വിട്ടയച്ച വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. രാജേഷിന്റെയും നൂപുറിന്റെയും മകള്‍ ആരുഷി തല്‍വാര്‍, വീട്ടുജോലിക്കാരനായിരുന്ന ഹേംരാജ് എന്നിവരുടെ കൊലക്കേസിലാണ് അലഹബാദ് ഹൈക്കോടതി ദമ്പതികളെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ശിക്ഷിച്ച പ്രത്യേക സിബിഐ കോടതിയുടെ …
സ്വന്തം ലേഖകന്‍: ‘ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും ഒരുമിച്ച് നൃത്തം ചെയ്യണം,’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ദോക് ലായിലെ സ്ഥിതി വീണ്ടും വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സമാധാനത്തിന്റെ സൂചന നല്‍കി വാങ് യിയുടെ വാക്കുകള്‍. ‘ഇന്ത്യയും ചൈനയും ഒന്നിച്ചാല്‍ ഒന്നും ഒന്നും രണ്ട് അല്ല, 11 ആണ്. രാഷ്ട്രീയമായ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ …