സ്വന്തം ലേഖകന്‍: ട്രംപിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്നിന്റെ കത്ത്; കൂടിക്കാഴ്ച മേയില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കത്ത് ദക്ഷിണ കൊറിയ പ്രതിനിധികള്‍ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് പറഞ്ഞു.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മെയില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയിയംഗ് പറഞ്ഞു. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്താമെന്ന് കിം ഉറപ്പു നല്‍കിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ ഈയാഴ്ചയാദ്യം പ്യോഗ്യാംഗില്‍ കിമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചര്‍ച്ച നടത്തുന്ന അവസരത്തില്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്നു ഉന്‍ സമ്മതിച്ചിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല