സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വര്‍ഗീയ കലാപത്തിന് ശമനമില്ല; കാന്‍ഡിയില്‍ നിശാനിയമം പ്രഖ്യാപിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വംശീയലഹള നടക്കുന്ന ശ്രീലങ്കയിലെ കാന്‍ഡി ഡിസ്ട്രിക്ടില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. വാട്‌സ്ആപ്, ഫേസ്ബുക്ക് സൗകര്യങ്ങളും വിലക്കിയിട്ടുണ്ട്. ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരും ന്യൂനപക്ഷ മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി മോസ്‌കുകളും വീടുകളും അഗ്‌നിക്കിരയാക്കപ്പെടുകയും …
സ്വന്തം ലേഖകന്‍: ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പക്ഷെ മലയാളത്തിലല്ല! പേരിട്ടിട്ടില്ലാത്ത ചിത്രം കന്നട ഭാഷയിലാണ് പുറത്തിറങ്ങുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ വി ശാന്താറാം അവാര്‍ഡ് നേടിയ പ്രതിഭാശാലിയാണ് ഇന്ദ്രജിത്ത്. ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് താരം റിച്ച ചദ്ദയാണ്. വാര്‍ത്ത …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ചു കൊന്ന പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല കൊല്ലപ്പെട്ട കേസില്‍ മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥന്‍ ആഡം പുരിന്‍ടണ്‍ കന്‍സാസാണ് കോടതി മുമ്പാകെ കുറ്റസമ്മതം നടത്തി. നേരത്തേ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. വാദം കേള്‍ക്കലിനും ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നായിരുന്നു …
സ്വന്തം ലേഖകന്‍: മരണം കാത്തിരുന്ന ലെസ്ബിയന്‍ ദമ്പതികള്‍ക്കായി നിയമം മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; ഓസ്‌ട്രേലിയയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന്റെ കഥ. വിവാഹം നിയമപരമാക്കാന്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലാവധി വേണമെന്നാണ് ഓസ്‌ട്രേലിയന്‍ നിയമം എന്നാല്‍ പങ്കാളികളിലൊരാള്‍ മരണം കാത്ത് കഴിയുകയാണെന്നതിനാലാണ് സര്‍ക്കാര്‍ നിയമം മറികടന്ന് അവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുത്തത്. അങ്ങനെ …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടയെും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് പുതിയ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇറക്കുമതി ചെയുന്ന ഉരുക്കിന് നികുതി വിവാദം; വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗാരി കോഹനാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നു …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം; റഷ്യയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ബ്രിട്ടന്‍. സംഭവത്തിനു പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്നു തെളിഞ്ഞാല്‍ ശക്തമായ പ്രതികരണം ഉറപ്പാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണാണു വ്യക്തമാക്കിയത്. ഹോം സെക്രട്ടറി അംബര്‍ റൂഡിന്റെ അധ്യക്ഷതയില്‍ അടിയന്തിര കോബ്ര യോഗം …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 7850 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. 2181 ഇന്ത്യക്കാര്‍ സൗദി ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു. ‘പല രാജ്യങ്ങളും കടുത്ത സ്വകാര്യ നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ തടവുകാര്‍ അനുവദിക്കാതെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നില്ല. മന്ത്രാലയത്തിനു …
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദത്തില്‍ ട്രംപിനെ വിടാന്‍ ഭാവമില്ലെന്ന് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്; രഹസ്യ ബന്ധം പുറത്താകാതിരിക്കാന്‍ കരാറുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് പുതിയ പരാതി. ട്രംപ് പണ്ടു കണ്ടതു ഹോട്ടല്‍മുറിയില്‍ വച്ചായിരുന്നെങ്കില്‍, ഇനി കോടതിയില്‍ വച്ചു കാണാമെന്നും സ്റ്റോമി ഡാനിയേല്‍സ് വെല്ലുവിളിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ പ്രതിഷേധം കത്തുന്നു; കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ്. അതിനിടെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ പത്ത് ബ്രാഹ്മണരുടെ പൂണൂല്‍ ബലമായി അറുത്ത് മാറ്റിയ എട്ടംഗ സംഘത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.ചെന്നൈയ്ക്ക് സമീപം ട്രിപ്ലികെയ്‌നിലാണ് സംഭവം നടന്നത്. ഐസ് …