സ്വന്തം ലേഖകന്‍: ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി തയാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നല്‍കിയിരിക്കുന്നത്. എന്നാല്‍ സൗദി അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസി!!ഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു. കഴിഞ്ഞ മാസം മൂന്നാഴ്ചയില്‍ ഒരിക്കല്‍ ടെല്‍ …
സ്വന്തം ലേഖകന്‍: മാംസം ഭക്ഷിച്ച് പെരുകുന്ന അപൂര്‍വ ബാക്ടീരിയ മുറിവിലൂടെ ശരീരത്തില്‍ കയറി; അമേരിക്കന്‍ യുവാവിന്റെ കാല്‍ മുറിച്ചുമാറ്റി ഡോക്ടര്‍മാര്‍. കാലില്‍ കുമിളകള്‍ പോലെ കണ്ടതിനെത്തുടര്‍ന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്‌സ് ആശുപ്ത്രിയില്‍ എത്തിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്‍പാദം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ റൗളും ഭാര്യയും ഞെട്ടിപ്പോയി. മാംസം ഭക്ഷിച്ച് വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്റെ കാല്‍പാദത്തില്‍ …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജന്‍ നീല്‍ ബസുവാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലവനായി നിയമിതനായത്. ബ്രിട്ടിഷ് പൊലീസിലെ ഏറ്റവും കഠിനമായ ജോലിയായാണ് ഈ പദവി കരുതപ്പെടുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ് എന്ന തസ്തികയാണ് ബസുവിനു നല്‍കിയിട്ടുള്ളത്. പിതാവ് വഴി ഇന്ത്യയില്‍ വേരുകളുള്ള …
സ്വന്തം ലേഖകന്‍: ‘താന്‍ ഒരു അപൂര്‍വ രോഗത്തിന്റെ ഇരയാണെന്ന് ഇര്‍ഫാന്‍ ഖാന്‍; തിരിച്ചുവരുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം. തനിക്കൊരു അപൂര്‍വ രോഗമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ഇര്‍ഫാന്‍ ഖാന് സമൂഹ മാധ്യമത്തിലാണ് വെളിപ്പെടുത്തിയത്!. എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുഷ്‌കരമായ ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവര്‍ തന്റെ കൂടെയുണ്ടെന്നും ഇര്‍ഫാന്‍ കുറിച്ചു. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്ഫാന് …
സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷത്തിന് മുന്‍തൂക്കം; തൂക്കു പാര്‍ലമെന്റിന് സാധ്യത. പകുതിയിലധികം വോട്ടെണ്ണിയപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴപ്പത്തിലാണ്. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടു പോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരന്പരാഗത, മുഖ്യധാരാ പാര്‍ട്ടികളെ പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മുന്നിലെത്തി. തീവ്ര …
സ്വന്തം ലേഖകന്‍: ‘തമിഴ്‌നാടിന് ഒരു നേതാവിനെ വേണം, നിങ്ങള്‍ ജോലി ശരിയായി ചെയ്യാത്തതു കൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്,’ രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച് രജിനികാന്തിന്റെ തീപ്പൊരി പ്രസംഗം. ‘ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയ പ്രവേശനം ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. എന്തിനാണു നിങ്ങള്‍ എന്നെയും മറ്റുള്ളവരെയും ഭയക്കുന്നത്? ഇപ്പോഴുള്ള സര്‍ക്കാരും മറ്റു രാഷ്ട്രീയക്കാരും എന്നോടു ചോദിക്കുന്നു, എന്തിനാണു സിനിമ വിട്ടു …
സ്വന്തം ലേഖകന്‍: ‘പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടക്കി അയക്കും,’ യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ തട്ടിപ്പ്; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. യുഎസിലെ ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പറിന്റെ ‘വ്യാജ പതിപ്പുണ്ടാക്കി’ പണം തട്ടിയതായാണ് പരാതി. എംബസി നമ്പറുകളുടെ ‘സ്പൂഫിങ്’ നടത്തിയാണു സൈബര്‍ തട്ടിപ്പുകാര്‍ യുഎസിലെ ഇന്ത്യക്കാരെ കബളിപ്പിച്ചത്. അനധികൃത സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണ്‍ നമ്പറിന്റെയും ഐപി …
സ്വന്തം ലേഖകന്‍: ദോക് ലാമില്‍ ചൈന ഹെലിപാഡുകളും ട്രഞ്ചുകളും നിര്‍മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ശൈത്യകാലത്തു സൈന്യത്തെ ഇവിടെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു ചൈനയുടെ നിര്‍മാണ പ്രവൃത്തികളെന്നു മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഹെലിപ്പാഡുകള്‍, ട്രഞ്ചുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണു ഒരുക്കുന്നത്. ഇന്ത്യ, ചൈന അതിര്‍ത്തിയിലെ പ്രവര്‍ത്തനരീതികള്‍ ചര്‍ച്ച …
സ്വന്തം ലേഖകന്‍: ഇന്ത്യയെ കടത്തിവെട്ടാന്‍ ചൈനയുടെ ഭീമന്‍ പ്രതിരോധ ബജറ്റ്; വര്‍ധന ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടി. കഴിഞ്ഞ മൂന്നു വര്‍ഷം ചെലവിട്ടതിനേക്കാള്‍ കൂടുതലാണിത്. ഇത്തവണത്തെ ബജറ്റ് 17,500 കോടി ഡോളറിന്റേതാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 8.1% വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മാത്രമായിരുന്നു വര്‍ധന. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഈ വര്‍ഷത്തെ വിഹിതം. ഇന്ത്യയുടെ അവസാനത്തെ …
സ്വന്തം ലേഖകന്‍: കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും കത്തിനില്‍ക്കെ ഇറ്റലി വോട്ട് രേഖപ്പെടുത്തി; സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ നേതൃത്വത്തീല്‍ വലതുപക്ഷം തിരിച്ചുവരുമെന്ന് സൂചനകള്‍. കുടിയേറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമായ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി നയിക്കുന്ന വലതുപക്ഷത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം സമീപകാലത്തെ കുറഞ്ഞ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെര്‍ലുസ്‌കോനിയുടെ …