സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പര്യടനം തിരിച്ചടിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി എതിരാളികളായ കണ്‍സര്‍വേറ്റീവുകളോട് വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഗ്ലോബല്‍ ന്യൂസ് ചാനല്‍ നടത്തിയ സര്‍വേ പറയുന്നു. ഫെബ്രുവരിയില്‍ ട്രൂഡോയും കുടുംബവും നടത്തിയ സന്ദര്‍ശനം ഇന്ത്യകാനഡ ബന്ധം വഷളാക്കിയെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിച്ച് വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയില്‍; സഹകരണം ചൈനയ്ക്ക് തിരിച്ചടി. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റിനെ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഖ്വാങ് ഇന്ത്യയിലെത്തിയത്. ചൈനയുടെ ഭീഷണി വര്‍ധിച്ചു വരുന്ന …
സ്വന്തം ലേഖകന്‍: മകള്‍ ഇവാന്‍കയുടേയും മരുമകന്‍ കുഷ്‌നറുടേയും ഉപദേശം കേട്ട് ട്രംപിനു മടുത്തു? മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറദ് കുഷ്‌നറെയും തന്റെ ഉപദേഷ്ടാക്കളാക്കിയതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചാത്തപിക്കുന്നതായി ദ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പ്രമുഖ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദവാര്‍ത്തകളില്‍ ഇടം നേടി സര്‍ക്കാരിന് എന്നും തലവേദനയുണ്ടാക്കുന്ന ദമ്പതികളെ പുറത്താക്കാന്‍ ട്രംപ് …
സ്വന്തം ലേഖകന്‍: പാരീസ് മെട്രോ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വജ്ര വ്യാപാരികളെ കൊള്ളയടിച്ചു; രണ്ടര കോടിയോളം നഷ്ടമായതായി പരാതി. രണ്ട് വജ്ര വ്യാപാരികളില്‍ നിന്നായി രണ്ടര കോടിയോളം വസ്തുക്കള്‍ കവര്‍ന്നതായി ഫ്രഞ്ച് പത്രമായ ലി പോയിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാരീസ് സെന്‍ട്രല്‍ അറോണ്ടിസ്‌മെന്റിലാണ് കവര്‍ച്ച നടന്നത്. നിരവധി വജ്ര വ്യാപരികള്‍ ഉള്ള സ്ഥലമാണ് ഇത്. പ്രദേശിക സമയം …
സ്വന്തം ലേഖകന്‍: അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, ഉദിക്കുന്ന സൂര്യന് കാവിയുമെന്ന് മോദി; കേരളവും ബംഗാളും ഒഡിഷയും കൂടി പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലമെന്ന് അമിത് ഷാ; ത്രിപുരയിലെ ജയം ആഘോഷമാക്കി ബിജെപി. ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സില്‍ ഇന്ത്യന്‍ സൈനിക താവള നിര്‍മാണം വിവാദത്തില്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. ദ്വീപ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനമായ വിക്ടോറിയയില്‍ ആഴ്ചകളായി പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. വിദേശരാജ്യങ്ങളുടെ സൈനികത്താവളങ്ങള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സീഷെല്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച പദ്ധതിയാണിത്. അസംപ്ഷന്‍ ദ്വീപില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച താവളത്തിന് …
സ്വന്തം ലേഖകന്‍: ചെങ്കോട്ടയായ ത്രിപുര പിടിച്ച് ബിജെപി; 25 വര്‍ഷത്തെ ഇടതു ഭരണം അവസാനിച്ചു; നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം. ത്രിപുരയില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി. മേഘാലയയിലെ ചിത്രത്തിന് വ്യക്തത വന്നിട്ടില്ല. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ഏറ്റവും വലിയ …
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. നാലു വര്‍ഷംമുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായി അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ തെരച്ചില്‍ ഒരു വര്‍ഷംമുമ്പ് അവസാനിപ്പിച്ചിരുന്നു. അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായ ഓഷ്യന്‍ …
സ്വന്തം ലേഖകന്‍: ആണവായുധങ്ങള്‍ വാരിക്കൂട്ടുന്ന റഷ്യയുടെ നീക്കം ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണെന്ന് യുഎസ്. ലോകത്ത് എവിടെയുമെത്തുന്ന അപ്രതിരോധ്യ ആണവമിസൈല്‍ ഉള്‍പ്പെടെ പുത്തന്‍ ആയുധങ്ങള്‍ കൈവശമുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണു റഷ്യയുടെ നടപടിയെന്നും ഏത് ആക്രമണത്തെയും …
സ്വന്തം ലേഖകന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഇറ്റലി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്. 630 അംഗ ജനപ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണു വോട്ടെടുപ്പ്. 61 ശതമാനം സീറ്റില്‍ ആനുപാതിക പ്രാതിനിധ്യപ്രകാരം പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് ജേതാക്കളെ പ്രഖ്യാപിക്കും. 37 ശതമാനത്തില്‍ സ്ഥാനാര്‍ഥികളില്‍ മുന്നില്‍ വരുന്നയാള്‍ ജയിക്കും. രണ്ടു ശതമാനം സീറ്റ് പ്രവാസി ഇറ്റലിക്കാര്‍ക്ക് മാറ്റിവെച്ചിട്ടുമുണ്ട്. മൂന്നു …