1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പര്യടനം തിരിച്ചടിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി എതിരാളികളായ കണ്‍സര്‍വേറ്റീവുകളോട് വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഗ്ലോബല്‍ ന്യൂസ് ചാനല്‍ നടത്തിയ സര്‍വേ പറയുന്നു.

ഫെബ്രുവരിയില്‍ ട്രൂഡോയും കുടുംബവും നടത്തിയ സന്ദര്‍ശനം ഇന്ത്യകാനഡ ബന്ധം വഷളാക്കിയെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. 40 ശതമാനം പേര്‍ ഈ അഭിപ്രായം പറഞ്ഞു. ഗുണകരമായിരുന്നുവെന്ന് പറഞ്ഞതു 16 ശതമാനം മാത്രം. ട്രൂഡോ സര്‍ക്കാരിന്റെ പ്രകടനത്തില്‍ 54 ശതമാനം പേര്‍ക്കു തൃപ്തിയില്ലെന്നും സര്‍വേയില്‍ കണ്ടെത്തി.

ഇന്ത്യയില്‍ ഏതാനും ദിവസങ്ങള്‍ ചെലവിട്ടെങ്കിലും പ്രധാനമന്ത്രി മോദിയുള്‍പ്പെടെ നിറം മങ്ങിയ സ്വീകരണമാണ് ട്രൂഡോവിന് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന തരത്തില്‍ തന്ത്രപ്രധാനമായ ധാരണകള്‍ ഒന്നുംതന്നെ ഉണ്ടായതുമില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.