സ്വന്തം ലേഖകന്‍: 30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ജയശങ്കറിനെ സഹതടവുകാര്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ ഇയാളെ വളരെവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയശങ്കറിന്റെ മരണത്തോടെ നാടിനെ നടുക്കിയ കൊലപാതക …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യയ്ക്ക് ഇനി ഇസ്രയേലിന്റെ പിന്തുണ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ – ഇസ്രയേല്‍ ജോയിന്റ് സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ ഹോംലാന്‍ഡ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വയും ബുധനുമായി ന്യൂഡല്‍ഹിയില്‍ നടന്നു. ഇതിലൂടെ, നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണമാണു രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. സമാധാനവും …
സ്വന്തം ലേഖകന്‍: ‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ. എല്ലാവര്‍ക്കും പ്രിയനടിയും സൗന്ദര്യ റാണിയുമായി സന്തോഷവതിയായിരിക്കുന്ന ശ്രീദേവിയെയാണ് ഇഷ്ടം. അങ്ങനെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവരനുഭവിച്ച ദു: ഖങ്ങള്‍ …
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെ അബ്ദുള്ള രാജാവ് ഇന്ത്യയില്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി. പാക്കിസ്ഥാന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോര്‍ദാന്റെ രാഷ്ട്രത്തലവനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍. തായ്‌ലന്‍ഡിലെ പട്ടായ ബീച്ച് റിസോര്‍ട്ടില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. 33 പേര്‍ ക്ലാസില്‍ പങ്കെടുത്തുവെങ്കിലും സംഘാടകരായ പത്ത് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിനും …
സ്വന്തം ലേഖകന്‍: സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായി എത്തുന്നവര്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതി. ഐക്യരാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പേരില്‍ സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ അഭയാര്‍ഥി വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വോയ്‌സ് ഫ്രം ദി സിറിയ 2018 എന്ന പേരില്‍ ബിബിസി അവതരിപ്പിച്ച് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . …
സ്വന്തം ലേഖകന്‍: വാര്‍ത്താ വായനയ്ക്കിടെ പാക് അവതാരകര്‍ തമ്മില്‍ ലൈവ് വഴക്ക്; വീഡിയോ തരംഗമാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന. വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ അപേക്ഷയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. എച്ച് 1 ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുംബൈയില്‍ യു.എസ് കൗണ്‍സില്‍ ജനറല്‍ എഡ്ഗാര്‍ഡ് ഡി കാഗന്‍ വ്യക്തമാക്കി. എച്ച് 1 ബി വിസയിലെ മാറ്റം ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. …
സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ ആദ്യത്തെ വനിതാ മന്ത്രി; സൗദി സൈന്യത്തിലും വന്‍ അഴിച്ചുപണി. തൊഴില്‍–സാമൂഹിക വികസന സഹമന്ത്രിയായി നിയമിക്കപ്പെട്ട ഡോ. തമാദര്‍ ബിന്‍ത് യൂസഫ് അല്‍ റമായാണ് ആദ്യ വനിതാ മന്ത്രിയെന്ന ബഹുമതി സ്വന്തം പേരിലാക്കിയത്. ഒപ്പം സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വന്‍ അഴിച്ചുപണിയും സല്‍മാന്‍ രാജാവ് നടത്തി. …
സ്വന്തം ലേഖകന്‍: ‘മോദി മിടുക്കനാണ്; പക്ഷെ, അമേരിക്കക്ക് ഗുണമില്ല,’ വിമര്‍ശനവുമായി ട്രംപ്. യുഎസ് കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ക്ക് ഇന്ത്യ 50% ഇറക്കുമതി തീരുവ ചുമത്തുന്നതിനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനിഷ്ടം പ്രകടമാക്കിയത്. ‘മോദി നല്ലയാളാണ്. പക്ഷേ, യുഎസിനു മെച്ചമൊന്നുമില്ല. ഫോണിലൂടെ അദ്ദേഹം മനോഹരമായി പറഞ്ഞു; ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 75ല്‍ നിന്ന് …