സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്. വെള്ളിയാഴ്ച രാവിലെ ക്യാംപല്‍ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകള്‍ നിര്‍ത്തി. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പോലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാര്‍ക്‌ലാന്‍ഡിലുള്ള മാര്‍ജറി …
സ്വന്തം ലേഖകന്‍: അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും. മാര്‍ച്ച് ആറുമുതല്‍ സ്വകാര്യ ആസ്?പത്രികളിലെ നഴ്‌സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി. അഞ്ചുമുതല്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് കോടതി വിലക്കിയ സാഹചര്യത്തിലാണിത്. സമരം താത്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ …
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസെക്കുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്യല്‍. ഇതാദ്യമായാണ് കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് ഇസ്രേയേല്‍ ടെലികോം കമ്പനി ബെസക്ക് വാര്‍ത്ത വൈബ്‌സൈറ്റുകളിലൂടെ നെതന്യാഹുവിനും ഭാര്യക്കും പ്രത്യേക കവറേജ് …
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത 2640 പൊതുജനങ്ങള്‍ക്കും ക്ഷണം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി താമസിക്കുന്ന വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേര്‍ക്കാണു ക്ഷണമെന്ന് കൊട്ടാര വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വധൂവരന്മാര്‍ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവര്‍ക്കു നേരില്‍ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ജിഹാദി സേനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച അധ്യാപകന്‍ കുറ്റക്കാരന്‍. ഉമര്‍ ഹഖ് എന്ന 25 കാരനാണ് ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്നു കുറ്റസമ്മതം നടത്തിയത്. യോഗ്യതകളില്ലാതിരുന്നിട്ടും ഇസ്‌ലാമിക് സ്റ്റഡീസ് പഠിപ്പിക്കാനായി ലണ്ടനിലെ ഒരു സ്‌കൂളില്‍ കടന്നുകൂടിയ ഇയാള്‍ 11 മുതല്‍ 16 വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് തന്റെ ‘സേന’യിലേക്ക് റിക്രൂട്ട് …
സ്വന്തം ലേഖകന്‍: ഗൗരി ലങ്കേഷ് കൊലപാതകം; ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ് പിടിയില്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ടി. നവീന്‍ കുമാറിനെയാണ് എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മധൂര്‍ സ്വദേശിയായ ഇയാള്‍ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക …
സ്വന്തം ലേഖകന്‍: തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി മഞ്ഞുറയുന്ന തെരുവില്‍ അന്തിയുറങ്ങി ഫ്രഞ്ച് എംപിമാര്‍. ഫ്രാന്‍സിലെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതരുടെ ദുരിതം അറിയാന്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ അവര്‍ക്കൊപ്പം കഴിയുകയായിരുന്നു. ഭവനരഹിതരായി തെരുവില്‍ കഴിയുന്നവരുടെ ദുരിതത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് 50 എംപിമാര്‍ ഈ പ്രതിഷേധമാര്‍ഗം സ്വീകരിച്ചത്. ഇറ്റാംപെസ് കമ്യൂണ്‍ ഡപ്യൂട്ടി മേയര്‍ …
സ്വന്തം ലേഖകന്‍: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. 100 കോടി രൂപയ്ക്കു മുകളില്‍ സാന്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയോ നിയമത്തിനു മുന്നാല്‍ ഹാജരാകാതിരിക്കുന്നവരുടെയോ സ്വത്ത് കണ്ടു കെട്ടാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കുന്ന …
സ്വന്തം ലേഖകന്‍: 1981 ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായി സ്ഥിരീകരണം. ന്യൂസിലന്‍ഡ് പട്ടണമായ ഡ്യൂണ്‍ഡനില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായും 17 കാരനായ ക്രിസ്റ്റഫര്‍ ലെവിസാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലന്‍ഡ് രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. സംഭവം പതിറ്റാണ്ടുകളോളം മൂടിവെച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഒക്‌ടോബര്‍ 14ന് നഗരത്തിലെ ശാസ്ത്രപ്രദര്‍ശനം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ തോക്കു ലോബിയെ ട്രംപ് കൈവിട്ടു; തോക്കു നിയമം പൊളിച്ചെഴുതുമെന്ന് പ്രഖ്യാപനം. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ തോക്കുനിയമം മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ട്രംപ് വഴങ്ങിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കുകൂടി കൈവശംവെക്കാന്‍ സഹായകമാകുന്ന നിയമം പൊളിച്ചെഴുതണമെന്നില്ലെന്നും ഇവരെ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ശക്തമായി ന്യായീകരിച്ചിരുന്ന ട്രംപ് ബുധനാഴ്ച …