1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2018

സ്വന്തം ലേഖകന്‍: തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി മഞ്ഞുറയുന്ന തെരുവില്‍ അന്തിയുറങ്ങി ഫ്രഞ്ച് എംപിമാര്‍. ഫ്രാന്‍സിലെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതരുടെ ദുരിതം അറിയാന്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ അവര്‍ക്കൊപ്പം കഴിയുകയായിരുന്നു.

ഭവനരഹിതരായി തെരുവില്‍ കഴിയുന്നവരുടെ ദുരിതത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് 50 എംപിമാര്‍ ഈ പ്രതിഷേധമാര്‍ഗം സ്വീകരിച്ചത്. ഇറ്റാംപെസ് കമ്യൂണ്‍ ഡപ്യൂട്ടി മേയര്‍ മമാ സൈയുടെ ആഹ്വാനമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍.

ഭവനരഹിതരുടെ ദുരിതത്തെ ചൊല്ലി പരസ്പരം പഴിച്ചിട്ടു കാര്യമില്ലെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാം ഒരുപോലെ ഉത്തരവാദികളാണെന്നുമാണു സൈ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫ്രാന്‍സിലെമ്പാടും നിന്ന് 6000 ഭവനരഹിതരെ കണ്ടെത്തി താല്‍ക്കാലിക വാസസ്ഥലം ഒരുക്കിയിരുന്നു. സ്ഥിരമായ പരിഹാരമാണു സൈ ആവശ്യപ്പെടുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.